Book Shelf

മഴവില്ല്

By Fr. James Joseph mcbs

Publishers: Irene Books
Pages: 210
Price: ₹160/-
ISBN: 978-93-88620-45-1

ഇതാ, വലിയൊരു കാറ്റിനും കോളിനും ഇടിവെട്ടി പെയ്ത മഴക്കും ശേഷം തെളിഞ്ഞ നീലാകാശത്തിൽ സ്വർഗത്തിൽ നിന്നും ഭൂമിയെ തൊടാനായുന്ന ദൈവത്തിന്റെ സുന്ദരവിരലുകൾ പോലെ മാരിവിൽ വർണങ്ങൾ.

ഒന്നും അവസാനമല്ലായെന്ന് മനസ്സിന്ന്‌ മന്ത്രിക്കുന്നു. 
ഈ  നൊമ്പരങ്ങളോടും   തീവ്രദുഖങ്ങളോടുമൊപ്പം നമ്മുടെ തിരഞ്ഞെടുപ്പുകളോ ഈ ജീവിതം തന്നെയോ
ഒടുങ്ങി തീരുന്നൊന്നുമില്ല. 
കൂടുതൽ നല്ലത്  ഇനിയും വരാനിരിക്കുന്നതേയുള്ളൂ 
എന്ന ഓർമ്മപ്പെടുത്തലുകൾ മാത്രമാണവ. 

ഒടുവിൽ ഓരോ സഹനങ്ങളും ജീവന്റെ നാൾവഴികളിൽ 
ഓരോ ഉത്സവങ്ങളാകുന്നു.

 വിനായക് നിര്‍മ്മലിന്റെ  പ്രവേശിക 


സ്നേഹിക്കപ്പെടേണ്ടവരുടെ സുവിശേഷങ്ങൾ

By Fr. James Joseph mcbs

Publishers: Karunikan Books
Pages: 160
Price: ₹140/-
ISBN: 978-93-80843-39-1

ക്രിസ്‌തുമൊഴികളുടെ മുഴുവൻ ഉള്ളുരുക്കങ്ങളും ചേർത്തുവെക്കുമ്പോൾ ആ ചോരയിലും നീരിലും വിരിയുന്ന വെൺമലരിന്റെ പേര് ‘സ്നേഹം’ എന്നാണ്. ഈ മനോഹരമായ അവനിക്കും ഗഗനത്തിനുമിടയിൽ ‘നമ്മളെന്താണിങ്ങനെ?’ എന്നതിന്റെ ഉത്തരം ഒന്നേയുള്ളു; സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും. സ്നേഹിക്കുന്നവർക്കും സ്നേഹിക്കാൻ കൊതിച്ചവർക്കും പിന്നെ സ്നേഹത്താൽ വല്ലാതെ മുറിവേറ്റവർക്കും എല്ലാകാലത്തേക്കുമുള്ള ഒരു നിലാവെളിച്ചമാണ്‌ ഈ പുസ്തകം.

സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ പ്രവേശിക


വയൽപ്പൂക്കൾ

By Fr. James Joseph mcbs

Publishers: Karunikan Books
Pages: 120
Price: ₹ 60/-

ഞാനും നീയും തമ്മിൽ എത്ര ദൂരമുണ്ട്? തുടക്കം ഒരു നോട്ടത്തിന്റെ, പുഞ്ചിരിയുടെ, കുറെ അക്ഷരക്കൂട്ടങ്ങളുടെ…
ഇന്ന് നമ്മക്കൊരേ മനസ്സ്. നമ്മൾ കാണുന്നത് ഒരേ സ്വപ്നം. നമ്മുടെ വിശുദ്ധിയുള്ള ജീവിതങ്ങളിലും പ്രാർത്ഥനകളിലും നസ്രായൻ കൂട്ട്. അവൻ നമ്മൾക്കായി വിടർത്തുന്ന നന്മയുടെ പൂക്കൾ.
പൂവിതളുകൾ കൊണ്ടുപോലും ഇനി നിങ്ങൾ മുറിഞ്ഞേക്കാം.

ബോബി ജോസ് കട്ടിക്കാടിന്റെ പ്രവേശിക.