ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠാജപം

കുടുംബം ഒന്നിച്ചു ചൊല്ലേണ്ട ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠാജപം 
ഈശോയുടെ  തിരുഹൃദയമേ, (സമൂഹവും കൂടി) ഈ  കുടുംബത്തെയും  ഞങ്ങളെ ഓരോരുത്തരെയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍  അങ്ങ്  രാജാവായി  വാഴണമേ. ഞങ്ങളുടെ  പ്രവര്‍ത്തികളെല്ലാം അങ്ങു തന്നെ  നിയന്ത്രിക്കണമേ. ഞങ്ങളുടെ  ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കുകയും ഞങ്ങളുടെ  സന്തോഷങ്ങള്‍  വിശുദ്ധീകരിക്കുകയും സങ്കടങ്ങളില്‍  ആശ്വാസം നല്‍കുകയും ചെയണമേ.  ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാനിടയായാല്‍ ഞങ്ങളോടു ക്ഷമിക്കണമേ. ഈ  കുടുംബത്തിലുള്ളവരെയും ഇവിടെനിന്ന് അകന്നിരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. (മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ). ആത്മീയവും  ശാരീരികവുമായ  എല്ലാ  വിപത്തുകളിലും  നിന്ന് ഞങ്ങളെ കാത്തുകൊള്ളേണമേ. സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാന്‍/ഞങ്ങള്‍ക്കെല്ലാവര്‍ക്കും അനുഗ്രഹം  നല്കണമേ .

മറിയത്തിന്റെ വിമലഹൃദയവും മാര്‍  യൗസെപ്പിതാവും /ഞങ്ങളുടെ  പ്രതിഷ്ഠയെ അങ്ങേക്കു സമര്‍പ്പികുകയും ജീവിതകാലം മുഴുവനും ഇതിന്റെ സജീവ സ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും  ചെയട്ടെ .

ഈശോമിശിഹായുടെ  തിരുഹൃദയമേ! ഞങ്ങളെ  അനുഗ്രഹിക്കണമേ .
മറിയത്തിന്‍റെ  വിമല ഹൃദയമേ! ഞങ്ങള്‍ക്കുവേണ്ടി  അപേക്ഷിക്കണമേ .
വിശുദ്ധ ഔസേപ്പേ! ഞങ്ങള്‍ക്കുവേണ്ടി  അപേക്ഷിക്കണമേ .
വിശുദ്ധ  മാര്‍ഗ്ഗരീത്താമറിയമേ! ഞങ്ങള്‍ക്കുവേണ്ടി  അപേക്ഷിക്കണമേ

Leave a Reply

Your email address will not be published. Required fields are marked *