വിശുദ്ധ ലോന്‍ജിനസ്

മാർച്ച് 15

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലുള്ള ലോന്‍ജിന സിന്റെ പ്രതിമ ഏറെ പ്രശസ്തമാണെങ്കിലും ഈ വിശുദ്ധന്റെ
കഥ അത്ര പ്രശസ്തമല്ല. യേശുവിനെ വധിച്ച സൈനികരിലൊരാളായിരുന്നു ലോന്‍ജിനസ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ലോന്‍ജിനസിന്റെ കഥ സംബന്ധിച്ചു ഏറെ വിവാദങ്ങള്‍ ഇന്നും നിലനില്‍ക്കു ന്നുണ്ട്. യേശുവിനെ മരണം വിവരിക്കുന്ന സുവിശേഷങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന സൈനികന്‍ ലോന്‍ജിനസാണെന്നു വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. യോഹന്നാന്റെ സുവിശേഷം 19-ാം അധ്യായത്തില്‍ ഇങ്ങനെ പറയുന്നു. ”പടയാളികള്‍ വന്ന് അവിടുത്തോടു കൂടെ ക്രൂശില്‍ കിടക്കപ്പെട്ടിരുന്ന രണ്ടു പേരുടെയും കാലുകള്‍ തകര്‍ത്തു. എന്നാല്‍ അവര്‍ ഈശോയുടെ അടുത്ത് എത്തിയപ്പോള്‍ അവിടുന്നു മരിച്ചു കഴിഞ്ഞിരിക്കുന്ന തായി കണ്ടു. അതിനാല്‍ അവര്‍ അവിടുത്തെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍ പടയാളികളിലൊരാള്‍ അവിടുത്തെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ടു കുത്തി. ഉടനെ അവിടെ നിന്നു രക്തവും ജലവും ഒഴുകി.”” യേശുവിനെ കുന്തം കൊണ്ടു കുത്തിയ പടയാളി ലോന്‍ജിനസ് ആണെന്നു സാക്ഷ്യപ്പെടുത്തുന്നത് ബൈബിളിലില്ലാത്ത പുസ്തകത്തിലാണ്. ‘ഗോസ്പല്‍ ഓഫ് നിക്കേദമസി’ല്‍ ഇങ്ങനെ കാണാം. ”””ലോന്‍ജിനസ് എന്നു പേരായ ഒരു പടയാളി ഈശോയുടെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ടു കുത്തിയപ്പോള്‍ അവിടെ നിന്നു രക്തവും വെള്ളവും ഒഴുകി.”” എന്നാല്‍, നിക്കേദമസിന്റെ പുസ്‌കത്തില്‍ പടയാളി കുന്തം കൊണ്ടു കുത്തുന്നത് യേശുവിന്റെ മരണത്തിനു മുന്‍പാണ്. യോഹന്നാന്റെ സുവിശേഷവുമായി പരസ്പരവിരുദ്ധവുമാണിത്. അതുകൊണ്ടു തന്നെ കത്തോലിക്കാ സഭ ഈ പുസ്തകത്തെ അംഗീകരിക്കുന്നില്ല. യേശുവിന്റെ മരണത്തിനു സാക്ഷ്യം വഹിച്ച ലോന്‍ജിനസ് പിന്നീട് തെറ്റുകള്‍ ഏറ്റുപറഞ്ഞു ദൈവത്തിലേക്കു വന്നുവെന്നു ചില പണ്ഡിതന്‍മാര്‍ വാദിക്കുന്നു. ബൈബിളില്‍ ഇങ്ങനെ കാണാം. യേശുവിന്റെ മരണത്തെ തുടര്‍ന്ന് തിരശ്ശീലകള്‍ നെടുകെ കീറി, പാതാളങ്ങള്‍ തുറക്കപ്പെട്ടു. ഭൂമി കുലുങ്ങി, പാറകള്‍ പൊട്ടിപ്പിളര്‍ന്നു. ‘യേശുവിനു കാവല്‍ നിന്നവര്‍ ഭൂകമ്പവും മറ്റും കണ്ട് ഭയചകിതരായി. ” ”സത്യമായും ഇദ്ദേഹം ദൈവപുത്രനായിരുന്നു” എന്നു പറഞ്ഞു.” (മത്തായി 27: 55) ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത നിക്കേദമസിന്റെ പുസ്‌കത്തിലും മത്തായി, മര്‍ക്കോസ്, ലൂക്കാ സുവിശേഷകര്‍ പറയുന്ന ഈ സംഭവം വിവരിക്കുന്നുണ്ട്. ലോന്‍ജിനസ് പിന്നീട് ക്രിസ്തുവിന്റെ അനുയായിയായി മാറി. ഒന്നാം നൂറ്റാണ്ടില്‍ പന്തിയോസ് പീലാത്തോസിന്റെ കല്‍പന പ്രകാരം ലോന്‍ജിനസിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *