വിശുദ്ധ എവുളോജിയസ്

മാർച്ച് 11

മുസ്‌ലിം മതപീഡനകാലത്ത് രക്തസാക്ഷിത്വം വഹിച്ച സ്‌പെയിനി ലെ വൈദികനായിരുന്നു വിശുദ്ധ എവുളോജിയസ്. ഒരിക്കല്‍ ചില ക്രിസ്ത്യാ നികള്‍ മുസ്‌ലിം പ്രവാചകനായ മുഹമ്മദിനെ പുച്ഛിച്ചു സംസാരി ക്കുകയും തുടര്‍ന്ന വലിയ ലഹള പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ക്രിസ്തുമത വിശ്വാസിയായി മാറിയ ഒരു മുസ്‌ലിം യുവതിയെ ഒളിപ്പിച്ചു പാര്‍പ്പിച്ചതിന്റെ പേരിലാണ് എവുളോജിയസും അദ്ദേഹത്തിന്റെ സഹോദരിയും അറസ്റ്റിലായത്. രാജാവിന്റെ കല്‍പന പ്രകാരം എവുളോജിയസിന്റെ ശിരസ്സു ഛേദിക്കുവാന്‍ തീരുമാനിച്ചു. കോടതിയിലും തന്റെ വിശ്വാസത്തില്‍ എവുളോജിയസ് ഉറച്ചുനിന്നു സംസാരിച്ചു. ക്ഷുഭിതനായ ഒരു സൈനികന്‍ അദ്ദേഹത്തിന്റെ കരണത്തടിച്ചു. എവുളോജിയസ് തന്റെ മറ്റേ കരണം കാണിച്ചു കൊടുത്തു. അവിടെയുമടിച്ചു. പിന്നീട് ക്രൂരമായി പീഡിപ്പിച്ച ശേഷം അദ്ദേഹത്തിന്റെ തലയറുത്തു കൊന്നു. സ്‌പെയിനിലെ കോര്‍ഡോവോയില്‍ ജനിച്ച എവുളോജിയസ് നന്നെ ചെറുപ്പത്തിലെ വൈദികനും പിന്നീട് വൈദിക വിദ്യാലയത്തിന്റെ തലവനുമായി. ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമേറ്റെടുക്കുന്നതിനു മുന്‍പ് എവുളോജിയസ് കൊല്ലഫപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *