രക്ഷകാ എന്റെ

രക്ഷകാ എന്റെ പാപ ഭാരമെല്ലാം നീക്കണേ 
യേശുവേ എന്നും നീതിമാന്റെ മാര്‍ഗം നല്‍കണേ 
ഇടയ വഴിയില്‍ നീ അഭയമരുളൂ            
( രക്ഷകാ..)
                                   
ക്രൂശില്‍ പിടഞ്ഞ വേളയില്‍
നാഥന്‍ ചൊരിഞ്ഞ ചോരയില്‍ (2)
ബലി ദാനമായിതാ തിരു ജീവനേകി നീ
കേഴുന്നു ഏകാകി ഞാന്‍
നാഥ നീ കനിയില്ലയോ 
കണ്ണീരും തൂകുന്നിതാ                    
( രക്ഷകാ..)
                                   
നീറും മനസ്സിനേകി നീ
സ്നേഹം നിറഞ്ഞ വാക്കുകള്‍ (2)
ശരണാര്‍ത്ഥിയായിതാ
തിരുമുമ്പില്‍ നിന്നു ഞാന്‍
പാടുന്നു ഏകാകി ഞാന്‍,
നാഥാ നീ കേള്‍ക്കില്ലയോ 
കാരുണ്യം ചൊരികില്ലയോ          
( രക്ഷകാ..)

Leave a Reply

Your email address will not be published. Required fields are marked *