നിത്യനായ ദൈവത്തിൻ

നിത്യനായ ദൈവത്തിൻ പുത്രനാണു നീ
ലോകൈക രക്ഷകനാം ക്രിസ്തുവാണു നീ
ഇസ്രയേലിൻ രാജരാജനാണു നീ
ശക്തനായ ദൈവത്തിൻ ഇവ്വയാണു നീ
(നിത്യനായ..)
                            
മൂന്നു കൂടാരങ്ങൾ തീർത്തിടാം ഞാൻ
എന്നുമിവിടെ വാഴ്വതെത്ര മോഹനം (2)
എവിടെ ഞാൻ പോകും ലോകേശാ
ജീവന്റെ ഉറവിടം നീയല്ലോ (2)
(നിത്യനായ..)
                            
നിൻ ദിവ്യരാജ്യത്തിൽ എത്തിടുമ്പോൾ
കരുണയോടെന്നെയും നീ ഓർക്കണേ (2)
കുരുടനാണു ഞാൻ രോഗിയാണേ
കരയുവോർക്കാശ്വാസമേകണേ (2)
(നിത്യനായ..)

Leave a Reply

Your email address will not be published. Required fields are marked *