ഭാരതം കതിരു കണ്ടു
ഭൂമുഖം തെളിവു കണ്ടു
മാർത്തോമ നീ തെളിച്ച
മാർഗ്ഗത്തിലായിരങ്ങൾ
ആനന്ദശാന്തി കണ്ടു
(ഭാരതം..)
ധൈര്യം പതഞ്ഞു നിന്ന ജീവിതം
ഗുരുവിൻ മനം കവർന്ന ജീവിതം
പരസേവനം പകർന്ന ജീവിതം
സുവിശേഷ ദീപ്തിയാർന്ന ജീവിതം
(ഭാരതം..)
ഇരുളിൽ പ്രകാശമായ് വിടർന്നു നീ
മരുവിൽ തടാകമായ് വിരിഞ്ഞു നീ
സുരലോക പാത നരനു കാട്ടുവാൻ
ഒരു ദൈവദൂതനായണഞ്ഞു നീ
(ഭാരതം..)