ബലിയായ്‌ തിരുമുന്‍പില്‍

ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍..
അടിയന്റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം 
ഇടയന്റെ വഴി തേടി പാടും..
ഇടറുന്നു ഹൃദയാര്‍ദ്രഗാനം
അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം    
( ബലിയായ്‌..)
                                
ഇരുള്‍ വീഴും പാതയില്‍ മെഴുതിരി നാളമായ്‌ 
തെളിയുന്ന സത്യമേ ഉലകിന്റെ നിത്യതേ 
നാദമായ്‌ രൂപമായ്‌ വിശ്വതേജോ ശില്പിയായ്‌ 
ദുഖമെല്ലാം ഏറ്റുവാങ്ങും നിര്‍ധനന്റെ മിത്രമായ്
ഈ പ്രാര്‍ത്ഥന കേള്‍ക്കുമോ..
ഈ അര്‍ത്ഥന കാണുമോ 
ശരണമേശുവിലനുദിനം                                      
( ബലിയായ്‌..)
                                
പതിതന്റെ പാട്ടിലും പരിശുദ്ധ ഭാവമായ്‌ 
നിറയുന്ന പുണ്യമേ പരമ ധയാനിധെ
ത്യാഗമായ് സ്നേഹമായ്‌.. എകരക്ഷാ മാര്‍ഗമായ്‌ 
പാപഭൂവില്‍ വീണു കേഴും ദുഃഖിതന്റെ നാഥനായ് 
ഈ യാചന കേള്‍ക്കുമോ..
ഈ വേദന കാണുമോ ശരണമേശുവിലനുദിനം
(ബലിയായ്‌..)

Leave a Reply

Your email address will not be published. Required fields are marked *