കർമ്മല മാതാവിനോടുള്ള പ്രാർത്ഥന

കാർമ്മൽ മലയിലെ ഏറ്റവും മനോഹരമായ പുഷ്പമേ, ഫലവത്തായ മുന്തിരിവള്ളി, സ്വർഗ്ഗത്തിന്റെ തേജസ്സേ ദൈവപുത്രന്റെ അമ്മെ നിർമ്മലകന്യകേ എന്റെ ആവിശ്യനേരങ്ങളിൽ എന്റെ സഹായത്തിനെത്തേണമേ. സമുദ്രതാരകമേ എന്നെ സഹായിക്കുകയും നീ എന്റെ അമ്മയായിരിക്കുകയും ചെയ്യണമേ.

പരിശുദ്ധമറിയമേ, ദൈവമാതാവേ, ആകാശത്തിന്റെയും ഭൂമിയുടെയും രാജ്ഞി ആയിരിക്കുന്നവളെ എന്റെ ഈ പ്രത്യേക ആവിശ്യം (ആവിശ്യം പറയുക) എനിക്ക് സാധിച്ചു തരാൻ ഏറ്റവും താഴ്മയോടെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ പ്രാർത്ഥിക്കുന്നു. 

ഓ എന്റെ അമ്മേ, പാപമില്ലാതെ ഗർഭവതി ആയവളെ ഞങ്ങൾക്കോരോരുത്തർക്കും വേണ്ടി പ്രാർത്ഥിക്കണമേ. മാധുര്യമുള്ള അമ്മേ എന്റെ ഈ ജീവിതാഭിലാക്ഷം അമ്മയുടെ കൈയിലേക്ക് ഞാൻ വച്ച് തരുന്നു. ആമ്മേൻ

Leave a Reply

Your email address will not be published. Required fields are marked *