ആത്മഹത്യാപ്രവണത നീങ്ങാനുള്ള പ്രാര്‍ത്ഥന

ജീവന്റെ മേല്‍ അധികാരമുള്ള ദൈവമേ, അങ്ങ് ആഗ്രഹിക്കുന്ന സമയത്ത് സ്വഭാവീക മരണംവഴി ശരീരം ഉപേക്ഷിച്ചു അങ്ങില്‍ വിലയം പ്രാപിക്കേണ്ടവനാണല്ലോ ഞാന്‍. എന്നാല്‍ ഇതാ കര്‍ത്താവേ, നിരാശ, അപകര്‍ഷതബോധം, കടബാധ്യത, സ്നേഹം കിട്ടാത്ത അവസ്ഥ, അപവാദം, തുടങ്ങിയ കാരണങ്ങളാല്‍ സ്വയം മരിക്കുവാന്‍ എനിക്കു പ്രേരണയുണ്ടാകുന്നു.ദൈവമേ പ്രയാസങ്ങളിലും കഷ്ടപ്പാടുകളിലും നൊബരങ്ങളിലും അങ്ങ് എനിക്കു താങ്ങും തുണയും ആയിരിക്കണമേ.ലോകത്തിന്റെ പ്രകാശമായ വഴിയും സത്യവും ജീവനും ആയ അങ്ങ് എന്റെ ജീവിതത്തില്‍ മാര്‍ഗ്ഗദീപവും രക്ഷകനുമായി വരണമേ. നിഷേധാത്മകമായ വികാരങ്ങളില്‍നിന്നും എന്നെ മോചിപ്പിച്ചു ചിന്തകളേയും ഭാവനകളെയും തിരൂരക്തത്താല്‍ കഴുകി നിര്‍മ്മലമായ ഹൃദയവും മനസ്സും തന്ന് എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ.

Leave a Reply

Your email address will not be published. Required fields are marked *