അത്ഭു­ത പ്രാര്‍ത്ഥ­ന

അതിശക്തിയുള്ള യേശുവിന്റെ തിരുമുറിവിനോടുള്ള അത്ഭു­ത പ്രാര്‍ത്ഥ­ന

കര്‍­ത്താവാ­യ യേ­ശു­വേ­, കു­രി­ശു വ­ഹി­ച്ചു­കൊ­ണ്ടു­ള്ള അ­ങ്ങേ യാ­ത്രയില്‍ അ­ങ്ങ് ഏ­റ്റവും വേ­ദ­ന അ­നു­ഭ­വിച്ച­ത് തി­രു­ത്തോ­ളി­ലെ മു­റിവില്‍ നി­ന്നാ­യി­രു­ന്ന­ല്ലോ. ആ മു­റി­വി­ന്റെ ശ്രേ­ഷ്ഠ­ത­യാലും യോ­ഗ്യ­ത­യാലും ”നീ ചോ­ദി­ക്കു­ന്ന­തെന്തും സ­ഫ­ല­മാ­യി തീ­രും” എ­ന്ന് വി. ബര്‍­ണ്ണാര്‍­ദി­നേ­ാ­ട് അ­ങ്ങ് പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. വാ­ഗ്­ദാ­ന­ങ്ങളില്‍ അ­ങ്ങ് വി­ശ്വ­സ്­ത­നാ­ണെ­ന്ന് ഞാന്‍ ഉറ­ച്ചു വി­ശ്വ­സി­ക്കുന്നു. ആ­രാലും അ­റി­യ­പ്പെ­ടാ­ത്ത ആ തി­രു­ത്തോ­ളി­ലെ മു­റി­വി­നെ വ­ണ­ങ്ങു­കയും ആ­രാ­ധി­ക്കു­കയും ചെ­യ്യു­ന്ന­വ­രു­ടെ ല­ഘു­ പാപ­ങ്ങള്‍ പൂര്‍­ണ്ണ­മായും ക്ഷ­മി­ക്ക­പ്പെ­ടു­കയും മാ­ര­ക പാപ­ങ്ങള്‍ മ­റ­ന്നു­ക­ള­യു­കയും ചെ­യ്യു­മെ­ന്ന് അ­വി­ടു­ന്ന പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. ആ വാ­ക്ക് അ­നു­സ­രി­ച്ച് ഞാന്‍ ചോ­ദി­ക്കു­ന്ന എ­ന്റെ ഈ കാര്യം (നി­യോ­ഗം പ­റ­യു­ക) അ­ങ്ങേ­യ്­ക്ക് ഇ­ഷ്ട­മു­ണ്ടെങ്കില്‍ സാ­ധി­ച്ചു­ത­ര­ണ­മെ­ന്ന് ഞാന്‍ ഏ­റ്റവും താ­ഴ്­മ­യാ­യി അ­പേ­ക്ഷി­ക്കുന്നു. അ­ങ്ങ് ഇ­ന്നുവ­രെ എ­നി­ക്ക് ത­ന്ന എല്ലാ അ­നു­ഗ്ര­ഹ­ങ്ങള്‍ക്കും പ്ര­പ­ഞ്ച­ത്തി­ലു­ള്ള ത­ന്മാ­ത്ര­ക­ളു­ടെ എ­ണ്ണ­ത്തോ­ളം ഞാന്‍ ന­ന്ദിയും സ്­തു­തിയും പ­റ­യുന്നു.

Leave a Reply

Your email address will not be published. Required fields are marked *