തിരുഹൃദയകൊന്ത

മിശിഹായുടെ ദിവ്യാത്മാവേ – എന്നെ ശുദ്ധീകരിക്കണമേ.

മിശിഹായുടെ തിരുശരീരമേ – എന്നെ രക്ഷിക്കണമേ.

മിശിഹായുടെ തിരൂരക്തമേ – എന്നെ ലഹരിപിടിപ്പിക്കണമേ.

മിശിഹായുടെ തിരുവിലാവിലെ വെള്ളമേ – എന്നെ കഴുകണമേ.

മിശിഹായുടെ കഷ്ടാനുഭവമേ – എന്നെ ധൈര്യപ്പെടുത്തണമെ.

നല്ല ഈശോയേ – എന്റെ അപേക്ഷ കേള്‍ക്കണമേ.

അങ്ങേ തിരുമുറിവുകളുടെ ഇടയില്‍ – എന്നെ മറച്ചുകൊള്ളണമേ.

അങ്ങയില്‍ നിന്നു പിരിഞ്ഞുപോകുവാന്‍ – എന്നെ അനുവദിക്കരുതെ.

ദുഷ്ട ശത്രുക്കളില്‍ നിന്നു – എന്നെ കാത്തുകൊള്ളണമേ.

എന്റെ മരണനേരത്ത് – എന്നെ അങ്ങേ പക്കലേക്ക് വിളിക്കണമേ.

അങ്ങേ പരിശുദ്ധന്മാരോടുകൂടി നിത്യമായി അങ്ങയെ അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോടു കല്‍പ്പിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.

(ഓരോ ചെറിയ മണിക്ക്)

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ അങ്ങ് എന്റെ മേല്‍ -അങ്ങ് എന്റെ സ്നേഹമായിരിക്കണമേ    
(10 പ്രാവശ്യം) (ഓരോ ദശകത്തിനും അവസാനം)

മറിയത്തിന്റെ മാധുര്യമുള്ള ദിവ്യഹൃദയമേ – എന്റെ രക്ഷയായിരിക്കണമേ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.
(ഇപ്രകാരം 50 മണി ജപമാല ചൊല്ലിയിട്ടു)

കാഴ്ചവയ്പ്പ്

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ  ഞങ്ങളുടെ മേല്‍ അലിവുണ്ടായിരിക്കണമേ.

അമലോത്ഭവ മറിയത്തിന്റെ കറയില്ലാത്ത ദിവ്യഹൃദയമേ  ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
തിരുഹൃദയത്തിന്റെ  നാഥേ  ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
ഈശോയുടെ തിരുഹൃദയം എല്ലായിടത്തും എല്ലാവരാലും അറിയപ്പെടുവാനും ആരാധിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ഇടയാകട്ടെ.
മരണ വേദനയനുഭവിച്ച ഈശോയുടെ  തിരുഹൃദയമേ – മരിക്കുന്നവരുടെ മേല്‍ കൃപയായിരിക്കണമേ. ( മൂന്നു പ്രാവശ്യം )

Leave a Reply

Your email address will not be published. Required fields are marked *