അമലോത്ഭവമാതാവിന്റെ ജപമാല

ഓരോ നന്മനിറഞ്ഞ മറിയത്തിനും ശേഷം, “ദൈവജനനിയായ എത്രയും ഭാഗ്യപ്പെട്ട കന്യകമറിയത്തിന്റെ പരിശുദ്ധ അമലോത്ഭവം വാഴ്ത്തപ്പെട്ടതാകട്ടെ” എന്ന സുകൃതജപം ചൊല്ലുക

ആദിയും അറുതിയുമില്ലാത്ത പിതാവായ ദൈവമേ അങ്ങേ സര്‍വ്വശക്തിയാല്‍ അങ്ങേ കുമാരിയായ എത്രയും പരിശുദ്ധ കന്യകമറിയത്തെ ജന്മപാപത്തില്‍നിന്ന് കാത്തു രക്ഷിച്ചതിനെക്കുറിച്ച് അങ്ങേക്ക് ഞാന്‍ സ്തോത്രം ചെയ്യുന്നു.

1 സ്വര്‍ഗ്ഗ. 4 നന്മ. 1 ത്രീത്വസ്തുതി.

ആദിയും അറുതിയുമില്ലാത്ത പുത്രന്‍ തമ്പുരാനേ അങ്ങേ ദിവ്യജ്ഞാനത്താല്‍ അങ്ങേ മാതാവായ എത്രയും പരിശുദ്ധ കന്യകമറിയത്തെ ജന്മപാപത്തില്‍നിന്ന് കാത്തു രക്ഷിച്ചതിനെക്കുറിച്ച് അങ്ങേക്ക് ഞാന്‍ സ്തോത്രം ചെയ്യുന്നു.

1 സ്വര്‍ഗ്ഗ. 4 നന്മ. 1 ത്രീത്വസ്തുതി.

ആദിയും അറുതിയുമില്ലാത്ത പരിശുദ്ധാരൂപിയെ അങ്ങേ സ്നേഹത്താല്‍ അങ്ങേ മണവാട്ടിയായ എത്രയും പരിശുദ്ധ കന്യകമറിയത്തെ ജന്മപാപത്തില്‍നിന്ന് കാത്തു രക്ഷിച്ചതിനെക്കുറിച്ച് അങ്ങേക്ക് ഞാന്‍ സ്തോത്രം ചെയ്യുന്നു.

1 സ്വര്‍ഗ്ഗ. 4 നന്മ. 1 ത്രീത്വസ്തുതി.

മാര്‍ യൌസേപ്പിതാവിന്റെ ശുദ്ധതയുടെ സ്തുതിക്കായി 1 ത്രീത്വസ്തുതി

Leave a Reply

Your email address will not be published. Required fields are marked *