പരിശുദ്ധ മാതാവിന്റെ രക്തക്കണ്ണീരിന്റെ ജപമാല ആരംഭ പ്രാർത്ഥന
ക്രൂശിതനായ എന്റെ ഈശോയെ! അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ, കാല്‍വരിയിലേക്കുള്ള വേദന നിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരിശുദ്ധ അമ്മയുടെ രക്തക്കണ്ണുനീരുകളെ ഞങ്ങള്‍ അങ്ങേക്കു സമര്‍പ്പിക്കുന്നു.. നല്ലവനായ കര്‍ത്താവേ! പരിശുദ്ധ അമ്മയുടെ രക്തംകലര്‍ന്ന കണ്ണുനീര്‍ത്തുള്ളികള്‍ തരുന്ന സന്ദേശം ശരിക്കു മനസ്സിലാക്കുന്നതിനും അങ്ങനെ ഞങ്ങളില്‍ ഇഹത്തില്‍ നിന്റെ തിരുമനസ്സു നിറവേറ്റിക്കൊണ്ടു സ്വര്‍ഗ്ഗത്തില്‍ അവളോടൊത്തു നിത്യമായി നിന്നെ വാഴ്ത്തി സ്തുതിക്കുന്നതിനും യോഗ്യരാക്കുന്നതിനു വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ. ആമ്മേന്‍.
ഓ! ഈശോയെ ഈ ലോകത്തില്‍ നിന്നെ അധികമായി സ്നേഹിക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്നെ ഏറ്റം ഗാഢമായി സ്നേഹിച്ച് നിന്നോടൊത്തു വാഴുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രക്തക്കണ്ണുനീരുകളെ നീ കരുണയോടെ വീക്ഷിക്കേണമെ.
(1 പ്രാവിശ്യം .)
സ്നേഹം നിറഞ്ഞ ഈശോയെ! നിന്റെ പരി. അമ്മ ചിന്തിയ രക്തക്കണ്ണുനീരിനെക്കുറിച്ച് എന്റെ യാചനകള്‍ കേള്‍ക്കണമേ.
(7 പ്രാവിശ്യം)
ഓ! ഈശോയെ ഈ ലോകത്തില്‍ നിന്നെ അധികമായി സ്നേഹിക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്നെ ഏറ്റം ഗാഢമായി സ്നേഹിച്ച് നിന്നോടൊത്തു വാഴുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രക്തക്കണ്ണുനീരുകളെ നീ കരുണയോടെ വീക്ഷിക്കേണമെ.
(1 പ്രാവിശ്യം .)
(ഇങ്ങനെ 7 പ്രാവശ്യം ചൊല്ലിയ ശേഷം)
ഓ! മറിയമേ! വ്യാകുലവുംകരുണയും സ്നേഹഹവും നിറഞ്ഞ അമ്മേ! ഞങ്ങളുടെ എളിയ യാചനകളെ നിന്റെ പ്രാര്‍ത്ഥനയോടു ചേര്ത്ത്നിന്റെ പ്രിയപുത്രനു കാഴ്ചവയ്ക്കണമെ. അങ്ങുന്നു ഞങ്ങള്‍ക്കായി ചിന്തിയ രക്തക്കണ്ണുനീരുകളെക്കുറിച്ച് ഈ ( ആവിശ്യം പറയുക ) നിന്റെ പ്രിയപുത്രനില്‍ നിന്നു ലഭിച്ചുതരണമേ. ഞങ്ങളെ എല്ലാവരേയും നിത്യഭാഗ്യത്തില്‍ ചേര്‍ക്കുകയും ചെയ്യണമെ. ഓ! മറിയമേ! നിന്റെ രക്തക്കണ്ണീരാല്‍ പിശാചിന്റെ ഭരണത്തെ തകര്‍ക്കണമെന്നും ഞങ്ങളെ പ്രതിബന്ധിതമായ ഈശോയുടെ തൃക്കരങ്ങളാല്‍ സകലതിന്മകളിലുംനിന്നും ലോകത്തെ കാത്തുരക്ഷിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ആമ്മേന്‍.