വി. ബെര്‍ണദീന്‍ റിയലിനോ

ജൂലൈ 2

അഭിഭാഷകനായി ജീവിതം ആരംഭിക്കുകയും പിന്നീട് മുപ്പതാം വയസില്‍ ഈശോ സഭയില്‍ ചേര്‍ന്നു പുരോഹിതനാകുകയും ചെയ്ത വിശുദ്ധനാണ് ബെര്‍ണദീന്‍ റയലിനോ. ഇറ്റലിയിലെ വളരെ കുലീനമായ ഒരു കുടുംബത്തിലാണ് ബെര്‍ണദീന്‍ ജനിച്ചത്. വളരെ മിക, വിദ്യാഭ്യാസം അദ്ദേഹത്തിന് ലഭിച്ചിരുന്നു. 1556 ല്‍ അദ്ദേഹം അഭിഭാഷകനായി. പിന്നീട് ഇറ്റഴിയിലെ ഫെലിസാനോ, കസീന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മേയര്‍ പദവി അലങ്കരിച്ചു. അലക്‌സാണ്ട്രിയയില്‍ ചീഫ് ടാക്‌സ് കളക്ടര്‍ എന്ന നിലയിലും ജോലി നോക്കി. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയ്ക്ക് അദ്ദേഹം ദൈവത്തിന് വലിയ സ്ഥാനം കൊടുത്തിരു ന്നില്ല. എന്നാല്‍ 1564ല്‍ ഒരു ധ്യാനത്തില്‍ പങ്കെടുക്കാന്‍ ബെര്‍ണദീന് അവസരം ലഭിച്ചു. അവിടെ വച്ച് യേശുവില്‍ ജീവിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിനു മനസിലായി. എന്താണ് യഥാര്‍ഥ ദൈവസ്‌നേഹമെന്ന് തിരിച്ചറിഞ്ഞതോടെ, അദ്ദേഹം പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചു. 1564ല്‍ ജെസ്യൂട്ട് സഭയില്‍ ചേര്‍ന്ന ബെര്‍ണദീന്‍ 1567ല്‍ പുരോഹിത നായി. നേപ്പിള്‍സിലായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പിന്നീട് ദക്ഷിണ ഇറ്റലിയിലെ ലേചില്‍ ഒരു കോളജ് സ്ഥാപിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ നിയോഗിച്ചു. അവിടെ കോളജ് സ്ഥാപിച്ചശേഷം ബെര്‍ണദീന്‍ റെക്ടര്‍ പദവി വഹിച്ചു. അന്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ വളരെ പ്രിയപ്പെട്ടവനായി ബെര്‍ണദീന്‍ വളരെ വേഗം മാറി. എല്ലാവരെയും അദ്ദേഹം സ്‌നേഹിച്ചു. പാവങ്ങള്‍ക്ക് തുണയായി നിന്നു. ഒട്ടേറെ രോഗികളെ അദ്ദേഹം സുഖപ്പെടുത്തി. പാവങ്ങളും രോഗികളും അനാഥരുമായ നിരവധി പേര്‍ക്ക് നിത്യവും ആഹാരവും വെള്ളവും കൊടുക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അവര്‍ക്കു വേണ്ടി വീഞ്ഞ് സൂക്ഷിച്ചിരുന്ന ബെര്‍ണദീന്റെ പാത്രം എല്ലാവരും കഴിച്ചു കഴിയാതെ ശൂന്യമാകില്ലായിരുന്നു എന്നൊരു കഥയുണ്ട്. ‘യേശുവേ, മാതാവേ…’ എന്നു വിളിപേക്ഷിച്ചു കൊണ്ടാണ് വി. ബെര്‍ണദീന്‍ റിയലിനോ മരണം വരിച്ചത്. 1947 ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *