വി. ജോണ്‍ റോബര്‍ട്‌സ്

ഡിസംബർ 9

ഇംഗ്ലണ്ടിലെ വെയില്‍സ് രാജകുടുംബത്തില്‍ ജനിച്ച റോബര്‍ട്‌സിന്റെ മാതാപിതാക്കള്‍ ജോണും അന്നയുമായിരുന്നു. ഇരുവരും പ്രൊട്ട സ്റ്റന്റ് മതക്കാരായിരുന്നു. അതുകൊണ്ടുതന്നെ റോബര്‍ട്‌സും അങ്ങനെയാണ് വളര്‍ന്നത്. ഓക്‌സ്ഫഡിലെ സെന്റ് ജോണ്‍സ് കോളജിലായിരുന്നു വിദ്യാഭ്യാസം. എന്നാല്‍ ബിരുദം സമ്പാദിക്കുന്നതിനു മുന്‍പ് റോബര്‍ട്‌സിനു കോളജ് വിടേണ്ടി വന്നു. ഇരുപ ത്തിയൊന്നു വയസുള്ളപ്പോള്‍ റോബര്‍ട്‌സ് നിയമപഠനം ആരംഭിച്ചു. ഒരു സഞ്ചാരപ്രിയനായിരുന്നു അദ്ദേഹം നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇരുപത്തിരണ്ടു വയസുള്ളപ്പോള്‍ ഫ്രാന്‍സിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം ക്രൈസ്തവസഭയില്‍ ചേര്‍ന്നു. വിദ്യാഭ്യാസം തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. പക്ഷേ, ദൈവവിളി റോബര്‍ട്‌സിനെ തേടി ചെന്നിരുന്നു. പുരോഹിതനാകാന്‍ അദ്ദേഹം തീരുമാനിച്ചു. സെന്റ് ബെനഡിക്ടിന്റെ സന്യാസസഭയില്‍ ചേര്‍ന്നു. പിന്നീട് കോംപോസ്‌റ്റെലയിലെ സെന്റ് മാര്‍ട്ടിന്റെ ആശ്രമത്തിലേക്ക് മാറി. അവിടെ വച്ച് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. സുവിശേഷപ്രവര്‍ത്തകനായി ജന്മനാട്ടിലേക്ക് പോയ റോബര്‍ട്‌സ് തടവിലാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹം വീണ്ടും ഇംഗ്ലണ്ടിലേക്ക് പോയി. പ്ലേഗ് പടര്‍ന്നു പിടിച്ച കാലമായിരുന്നു അത്. പ്ലേഗ് ബാധിച്ചവര്‍ക്കിടയില്‍ ആശ്വാസം പകരുവാന്‍ റോബര്‍ട്‌സ് ഉണ്ടായിരുന്നു. കത്തോലിക്ക സഭയില്‍ വിശ്വസിച്ചിരുന്നതിനാലും പ്രൊട്ടസ്റ്റന്റ് സഭയില്‍ ചേര്‍ന്നതിനാലും അദ്ദേഹത്തോട് അധികാരികള്‍ക്കു വിരോധമുണ്ടാ യിരുന്നു. അദ്ദേഹം വീണ്ടും നാടുകടത്തപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം വീണ്ടും ഇംഗ്ലണ്ടിലേക്ക് പോയി. വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഇതു വീണ്ടും ആവര്‍ത്തിക്കപ്പൈട്ടു. ഒടുവില്‍ അദ്ദേഹം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ഇംഗ്ലണ്ടിലെ നാല്പതു രക്തസാക്ഷികള്‍ എന്നറിയപ്പെടുന്നവരില്‍ ഒരാളാണ് വി. ജോണ്‍ റോബര്‍ട്‌സ്.

Leave a Reply

Your email address will not be published. Required fields are marked *