വി. ഗെർലക്

ജനുവരി 5

വളരെ മ്ലേച്ഛമായ ജീവിതം നയിച്ച ഒരു സൈനികനായിരുന്നു ഗെര്‍ലക്. ഹോളണ്ടിലെ വള്‍കെന്‍ബര്‍ഗിലാണ് ഗെര്‍ലക് ജനിച്ചത്. സൈനികനാകുന്നതു വരെയുള്ള ഗെര്‍ലകിന്റെ ജീവിതത്തെ കുറിച്ചു കൃത്യമായ വിവരങ്ങളില്ല. അച്ചടക്കമില്ലാത്ത കുത്തഴിഞ്ഞ ഒരു ജീവി തമായിരുന്നു എന്നതു മാത്രമാണ് അറിവുള്ള കാര്യം. ഭാര്യയുടെ മരണത്തോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുന്നത്. ഭാര്യ മരിച്ചതോടെ താന്‍ ഒറ്റപ്പെട്ടു പോയതായി ഗെര്‍ലക്കിനു തോന്നി. ദൈവമുണ്ടെന്നും തന്റെ ഒരോ പ്രവര്‍ത്തികളും സ്വര്‍ഗത്തില്‍ നിരീക്ഷപ്പെടുന്നുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ചെയ്തുപോയ തെറ്റുകളെക്കുറിച്ചോര്‍ത്ത് അദ്ദേഹം പശ്ചാത്തപിച്ചു. തന്റെ തെറ്റുകള്‍ക്ക് പ്രായച്ഛിത്തമായി പ്രേഷിത പ്രവര്‍ത്തനം നടത്തുവാന്‍ അദ്ദേഹം തീരുമാനിച്ചു. ഏഴു വര്‍ഷത്തോളം ജറുസലേമില്‍ രോഗികളുടെയും അനാഥരുടെയും സംരക്ഷകനായി അദ്ദേഹം ജീവിച്ചു. അതിനുശേഷം നാട്ടില്‍ തിരികെ എത്തി തന്റെ സകല സ്വത്തുക്കളും വിറ്റ് ആ പണം ദരിദ്രര്‍ക്ക് വിതരണം ചെയ്തു. ഒരു വലിയ മരത്തിന്റെ പൊത്തില്‍ പരിപൂര്‍ണ താപസനായി അദ്ദേഹം പിന്നീട് ജീവിച്ചു. പ്രാര്‍ഥനയും ഉപവാസവുമല്ലാതെ മറ്റൊന്നും ഗെര്‍ലക്കിന്റെ ജീവിത ത്തിലുണ്ടായിരുന്നില്ല. ആഴ്ചയിലൊരിക്കല്‍ അദ്ദേഹം കന്യാമറിയത്തിന്റെ നാമത്തിലുള്ള ദേവാലയം സന്ദര്‍ശിച്ച് പ്രാര്‍ഥിക്കുമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും പ്രശസ്തയും പ്രഗ്ത്ഭയുമായ സ്ത്രീയായി വിശേഷിക്കപ്പെടുന്ന വി. ഹില്‍ഡെഗാഡ് (സെപ്റ്റംബര്‍ 17ലെ വിശുദ്ധ) ഗെര്‍ലക്കിന്റെ അടുത്ത സുഹൃത്തായിരുന്നു. ക്രൈസ്തവ വിരുദ്ധമായ ആശയ ങ്ങള്‍ ഏറെ ഉദയം ചെയ്തിരുന്ന സമയമായിരുന്നു അത്. ഇത്തരം ആശയങ്ങളെ സമര്‍ത്ഥമായി പ്രതിരോധിക്കുവാന്‍ ഹില്‍ഡെഗാഡിനും ഗെര്‍ലകിനും കഴിഞ്ഞു. ഗെര്‍ലകിനു ശത്രുക്കളും ഏറെയുണ്ടായിരുന്നു. കൂടുതല്‍ സൈനികനായ ആദ്യകാല ജീവിതം സമ്മാനിച്ചവയായിരുന്നു. സന്യാസജീവിതം സ്വീകരിച്ചശേഷവും ശത്രുക്കളുണ്ടായി. സമീപത്തു ള്ള ഒരാശ്രമത്തിലെ സന്യാസിമാരായിരുന്നു അവര്‍. ആശ്രമത്തില്‍ ചേരാന്‍ അവര്‍ ഗെര്‍ലകിനെ ക്ഷണിച്ചു. എന്നാല്‍, അദ്ദേഹം അത് തള്ളികളഞ്ഞു. ഇത് പിണക്കത്തിനും വാഗ്വാദത്തിനും വഴിവച്ചു. ഏഴുപത്തിയേഴാം വയസില്‍ വി. ഗെർലക് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *