പാടും ഞാന്‍

പാടും ഞാന്‍ യേശുവിന് 
ജീവന്‍ പോവോളം നന്ദിയോടെ 
                        
പാടും ഞാനെന്നകതാരിലനുദിനം
വാഴും ശ്രീയേശുവിന്- ഒരു 
കേടും കൂടാതെന്നെ പാലിക്കും നാഥനെ 
പാടി സ്‌തുതിക്കുമെന്നും
                        
സ്വന്തജനമായ യൂദന്‍മാരെ തള്ളി- 
യന്ധതയില്‍ കിടന്നു – ബഹു 
സന്താപത്തോടുഴന്നിടും പുറജാതി 
സന്തതിയെ വീണ്ടോനേ 
                        
കാട്ടൊലിവിന്‍ ശാഖയായിരുന്നയെന്നില്‍ 
നല്ല ഫലം നിറപ്പാന്‍ – അവന്‍ 
വെട്ടിയിട്ടണച്ചെന്നെ നല്ലൊലിവിന്‍ തരു- 
വോടതു ചിന്തിച്ചെന്നും 
                        
കണ്‍മണിപോലെന്നെ ഭദ്രമായ് നിത്യവും 
കാവല്‍ ചെയ്‌തീടാമെന്നും – ന്റെ 
കണ്ണുകൊണ്ടെന്നെ നടത്തിടാമെന്നതും 
ഓര്‍ത്തതിമോദമോടെ 
                        
കാന്തനിവനതി മോദമോടെ മേഘ – 
വാഹനത്തില്‍ കയറി – ന്റെ
കാന്തയോടുല്ലസിച്ചാനന്ദിപ്പാനെഴു- 
ന്നള്ളുന്നതോര്‍ത്തുകൊണ്ടും

Leave a Reply

Your email address will not be published. Required fields are marked *