ദൈവ സ്നേഹം നിറഞ്ഞു നില്ക്കും
ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിന്നു
പുതുജീവന്‍ നല്‍കും സ്വര്‍ഗ്ഗീയ ഭോജ്യമേ
മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ (2)
(ദൈവസ്നേഹം നിറഞ്ഞു.. )
ക്രോധ മോഹ മത മാത്സര്യങ്ങള്‍
തന് ഘോരമാമന്ധത
നിറയും എന്‍ മനസ്സില്‍ (2)
ദൈവസ്നേഹത്തിന് മെഴുതിരിനാളം (2)
ദേവാ…നീ കൊളുത്തണേ
(ദൈവസ്നേഹം നിറഞ്ഞു.. )
നിന്നെ ഉള്‍ക്കൊണ്ടൊരെന്‍
മനതാരില്‍ നന്മകള് മാത്രം
എന്നും ഉദിക്കണേ (2)
നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍ (2)
നാഥാ… നീ വസിക്കണേ
(ദൈവസ്നേഹം നിറഞ്ഞു.. )