ദു:ഖത്തിന്റെ പാനപാത്രം

ദു:ഖത്തിന്റെ പാനപാത്രം
കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതു വാങ്ങി
ഹല്ലെലുയ്യ പാടിടും ഞാന്‍ (2)
(ദു:ഖത്തിന്റെ..)
                   
ദോഷമായിട്ടൊന്നും എന്നോ-
ടെന്റെ താതന്‍ ചെയ്കയില്ല
എന്നെ അവന്‍ അടിച്ചാലും
അവന്‍ എന്നെ സ്നേഹിക്കുന്നു (2)
(ദു:ഖത്തിന്റെ..)
                   
കഷ്ട നഷ്ടമേറി വന്നാല്‍
ഭാഗ്യവാനായ് തീരുന്നു ഞാന്‍
കഷ്ടമേറ്റ കര്‍ത്താവോടു 
കൂട്ടാളിയായ് തീരുന്നു ഞാന്‍ (2)
(ദു:ഖത്തിന്റെ..)
                   
ലോകത്തെ ഞാന്‍ ഓര്‍ക്കുന്നില്ല
കഷ്ട നഷ്ടം ഓര്‍ക്കുന്നില്ല
എപ്പോളെന്റെ കര്‍ത്താവിനെ
ഒന്നു കാണാം എന്നേ ഉള്ളൂ (2)
(ദു:ഖത്തിന്റെ..)

Leave a Reply

Your email address will not be published. Required fields are marked *