അതിരുകളില്ലാത്ത സ്നേഹം

അതിരുകളില്ലാത്ത സ്നേഹം
ദൈവസ്നേഹം നിത്യസ്നേഹം
അളവുകളില്ലാത്ത സ്നേഹം
ദൈവസ്നേഹം നിത്യസ്നേഹം
ഏതൊരവസ്ഥയിലും യാതൊരു വ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും നാഥനു നന്ദി
(അതിരുകളില്ലാത്ത..)
                    
ദൈവത്തെ ഞാന്‍ മറന്നാലും 
ആ സ്നേഹത്തില്‍ നിന്നകന്നാലും (2)
അനുകമ്പാര്‍ദ്രമാം ഹൃദയമെപ്പൊഴും
എനിക്കായ് തുടിച്ചിടുന്നു
എന്നെ ഓമനയായ് കരുതുന്നു (2)
(അതിരുകളില്ലാത്ത..)
                    
അമ്മയെന്നെ മറന്നാലും
ഈ ലോകമെന്നെ വെറുത്താലും (2)
അജഗണങ്ങളെ കാത്തിടുന്നവന്‍
എനിക്കായ് തിരഞ്ഞിടുന്നു
എന്നെ ഓമനയായ് കരുതുന്നു (2)
(അതിരുകളില്ലാത്ത..)

Leave a Reply

Your email address will not be published. Required fields are marked *