ലെലിയ

എല്ലാ ദിവസവും രാത്രി സമൂഹമായോ വ്യക്തിപരമായോ ചൊല്ലുന്ന പ്രാർത്ഥനയാണ് ലെലിയ 

കാര്‍മ്മി: അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. (3 പ്രാവശ്യം)
സമൂ: ആമ്മേന്‍. (3 പ്രാവശ്യം)

കാര്‍മ്മി: ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂ: ആമ്മേന്‍.

കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,/(സമൂഹവും ചേര്‍ന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ /അങ്ങയുടെ രാജ്യം വരേണമേ / അങ്ങു പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ .
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ/ അങ്ങയുടെ സ്തുതിയുടെ മഹത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന് ഉദ്ഘോഷിക്കുന്നു.
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ/ അങ്ങയുടെ നാമം പൂജിതമാകണമേ /അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമേ.
ഞങ്ങള്‍ക്ക് ആവശ്യകമായ ആഹാരം/ ഇന്നു ഞങ്ങള്‍ക്കു തരേണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ/ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. ദുഷ്ടാരൂപിയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ.
എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേന്‍.
കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
സമൂ: ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍
കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,/(സമൂഹവും ചേര്‍ന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ /അങ്ങയുടെ രാജ്യം വരേണമേ / അങ്ങു പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ .
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ/ അങ്ങയുടെ സ്തുതിയുടെ മഹത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന് ഉദ്ഘോഷിക്കുന്നു.

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടു കൂടെ 

                                                                                        സ്ലോസാ
പാപികളുടെ ആലോഭവും പീഡിതരുടെ ആശ്വാസവുമായ കർത്താവേ, അലസതയിൽ നിന്ന് ഞങ്ങളെ ഉണർത്തുകയും ശ്രദ്ധാപൂർവ്വം അങ്ങയെ ശുശ്രുഷിക്കാൻ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും

സമൂ: ആമ്മേൻ.

                                                                                         മര്‍മീസാ

മ്ശംശാനാ സങ്കീര്‍ത്തനത്തിന്റെ ആദ്യപാദവും “ഹല്ലേലുയാ” എന്നു 3 പ്രാവശ്യവും ചൊല്ലുന്നു. ആ പാദം തന്നെ ഒന്നാംഗണം ആവര്‍ത്തിക്കുന്നു. (നോമ്പുകാലത്താകട്ടെ മ്ശംശാനാ സങ്കീര്‍ത്തനവാചകം മാത്രം തുടങ്ങിക്കൊടുക്കുന്നു. ഒന്നാംഗണം കാനോനായാണുചൊല്ലുന്നത്‌. സങ്കീര്‍ത്തനാവസാനം, രണ്ടാംഗണം കാനോനാ ആവര്‍ത്തിക്കുന്നു) സമൂഹം ഇരുന്നുകൊണ്ട്‌, രണ്ടു ഗണമായി മര്‍മീസാ പൂര്‍ത്തിയാക്കുന്നു. അവസാനത്തില്‍ “പിതാവിനും പുത്രനും…” തുടങ്ങുമ്പോള്‍ എല്ലാവരും എഴുന്നേല്‍ക്കുന്നു.

                            സങ്കി. 89

കര്‍ത്താവിന്റെ കാരുണ്യം ഞാന്‍ പ്രകീര്‍ത്തിക്കും:
അവിടുത്തെ വിശ്വസ്തത ഞാന്‍ പ്രസംഗിക്കും.

(കാനോനാ) അബ്രാഹത്തിനും ദാവീദിനും നല്ല
കാര്യങ്ങള്‍ ദൈവം വാഗ്ദാനം ചെയ്തു.
നമ്മുടെ കാലത്ത്‌, മിശിഹാവഴി, അവിടുന്ന്‌
പ്രവൃത്തിയാലവ പൂര്‍ണ്ണമാക്കി. അവനു സ്തുതി.

ദൈവമേ, അങ്ങേ വിശ്വസ്തത
ആകാശംപോലെ സുസ്ഥിരമാകുന്നു:
അങ്ങേ സ്നേഹം നിത്യവുമാകുന്നു.

തെരഞ്ഞെടുക്കപ്പെട്ടവനോടു ഞാന്‍ ഉടമ്പടി ചെയ്തു:
ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്തു.

“നിന്റെ സന്തതിയെ ഞാന്‍ നിലനിര്‍ത്തും:
എല്ലാ തലമുറകള്‍ക്കുംവേണ്ടി
നിന്റെ സിംഹാസനത്തെ ഞാനുറപ്പിക്കും”

ആകാശം അങ്ങേ ശക്തി വിളംബരം ചെയ്യുന്നു,
വിശുദ്ധന്മാരുടെ സമൂഹം
അങ്ങേ വിശ്വസ്തതയെ പ്രകീര്‍ത്തിക്കുന്നു.

കര്‍ത്താവിനു തുല്യനായി സ്വര്‍ഗ്ഗത്തിലാരുണ്ട്‌
മാലാഖാമാരില്‍ ആര്‍ അവിടുത്തേയ്ക്കു സമനാകും?

നീതിമാന്മാരുടെ സംഘത്തില്‍
കര്‍ത്താവു പ്രത്യക്ഷനായി.

അവിടുന്നു ചറ്റൂമുള്ളവര്‍ക്കെല്ലാം
ആരാധ്യനും ഉന്നതനുമാകുന്നു.

സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ
അങ്ങയെപ്പൊലെ ശക്തനായി ആരുണ്ട്‌?
വിശ്വസ്തത അങ്ങേ ഉടയാടയാകുന്നു.

സമുദ്രത്തിന്റെ ഗര്‍വൃത്തെ അങ്ങു ശമിപ്പിക്കുന്നു:
അലറിവരുന്ന തിരമാലകളെ
അങ്ങു ശാന്തമാക്കുന്നു.

അങ്ങുന്ന്‌ അഹങ്കാരികളെയെല്ലാം
മരിച്ചവര്‍ക്കു തുല്യം താഴ്ത്തി.

അങ്ങേ ശക്തമായ കരങ്ങളാല്‍
ശത്രുക്കളെ ചിതറിക്കുകയും ചെയ്തു.

ആകാശവും ഭൂമിയും അങ്ങയുടേതാണല്ലോ:
ലോകവും അതിലുള്ള സമസ്തവും അങ്ങു സൃഷ്ടിച്ചു.

വടക്കും തെക്കും അങ്ങേ സൃഷ്ടികള്‍ തന്നെ:
താബോറും ഹെര്‍മോനും അങ്ങേ നാമം പ്രകീര്‍ത്തിക്കുന്നു.

ശക്തിയും മഹത്ത്വവും അങ്ങയുടേതാകുന്നു:
അങ്ങേ തൃക്കരം പ്രബലമാണല്ലോ:
അങ്ങേ വലതുകരം ഉയര്‍തപ്പെട്ടിരിക്കുന്നു.

നീതിയും ന്യായവൃമാകുന്ന തൂണുകളില്‍
അങ്ങേ സിംഹാസനം ഉറപ്പിച്ചിരിക്കുന്നു.

കാരുണ്യവും വിശ്വസ്തതയും
അങ്ങേ സന്നിധിയില്‍ വ്യാപരിക്കുന്നു.

അങ്ങയെ സ്തൂതിക്കുന്നവര്‍ ഭാഗ്യവാന്മാരാകുന്നു:
അങ്ങേ മുഖത്തിന്റെ പ്രകാശത്തില്‍
അവരെല്ലാവരും സഞ്ചരിക്കും.

അവര്‍ അങ്ങേ നാമത്തില്‍ ആനന്ദിക്കും:
അങ്ങേ നീതിയാല്‍ അനുഗൃഹീതരാവൃകയും ചെയ്യും.

ഞങ്ങളുടെ ശക്തിയും മഹത്ത്വവും അങ്ങുന്നാകുന്നു:
അങ്ങേ ദിവ്യസഹായത്താല്‍
ഞങ്ങളുടെ ശക്തി വര്‍ദ്ധമാനമാകും.

കര്‍ത്താവു നമ്മുടെ ആശ്രയമാകുന്നു:
ഇസ്രായേലിന്റെ പരിശുദ്ധന്‍ നമ്മുടെ രാജാവും.

അവിടുന്നു ഒരു ദര്‍ശനത്തില്‍
തന്റെ വിശുദ്ധരോട്‌ ഇങ്ങനെ അരുളിച്ചെയ്തു:

“ഞാന്‍ ഒരു മനുഷ്യനെ സഹായിച്ചു:
ഒരാളെ ഞാന്‍ തെരഞ്ഞെടുത്തുയര്‍ത്തി.

“എന്റെ ദാസനായ ദാവീദിനെ ഞാന്‍ കണ്ടെത്തി:
വിശുദ്ധതൈലം കൊണ്ട്‌
ഞാന്‍ അവനെ അഭിഷേകം ചെയ്തു.”

“എന്റെ കരം അവനെ സഹായിച്ചു
ശത്രുക്കള്‍ അവനെ വഞ്ചിക്കയോ
ദുഷ്ടന്മാര്‍ മര്‍ദ്ദിക്കയോ ചെയ്തില്ല”

“അവന്റെ വൈരികളെയെല്ലാം
അവന്റെ മുമ്പില്‍വച്ചു ഞാന്‍ നശിപ്പിക്കും:
അവനെ വെറുക്കുന്നവരെ ഞാന്‍ തകര്‍ക്കും”

“എന്റെ വിശ്വസ്തതയും കാരുണ്യവും
എന്നും അവനെ അനുഗമിക്കും:
എന്റെ നാമത്തില്‍ അവന്‍ ഉയര്‍ത്തപ്പെടും.”

“അവന്റെ കൈ സമുദ്രത്തിന്മേലും
വലതുകരം നദിയിന്മേലും സ്ഥാപിക്കും”

“അങ്ങുന്ന്‌ എന്റെ പിതാവും ദൈവവും
ബലവാനായ രക്ഷകനുമാകുന്നു”വെന്ന്‌
അവന്‍ വിളിച്ചു പറയും.

“അവനെ ഞാന്‍ ആദ്യജാതനും
രാജാക്കന്മാരില്‍ ഉന്നതനുമാക്കും.”

“എന്റെ കാരുണ്യം അവനെ അനുഗമിക്കും:
എന്റെ ഉടമ്പടി പൂര്‍ത്തിയാവുകയും ചെയ്യം.”

“അവന്റെ സന്തതിയെ ഞാന്‍ എന്നും നിലനിര്‍ത്തും:
ആകാശമുള്ള കാലത്തോളം
അവന്റെ സിംഹാസനവുമുണ്ടായിരിക്കും.”

“അവന്റെ പുത്രന്മാര്‍ എന്റെ കല്പന മറക്കുകയും
പ്രമാനമനുസരിക്കാതെ ജീവിക്കയും ചെയ്താല്‍
ഞാന്‍ അവരെ കഠിനമായില്‍ ശിക്ഷിക്കും.”

“എങ്കിലും എന്റെ സ്നേഹം ഞാന്‍ പിന്‍വലിക്കയില്ല:
ഞാന്‍ എന്റെ വാഗ്ദാനം ലംഘിക്കയോ
വിശ്വസ്തതയ്ക്കു ഭംഗം വരുത്തുകയോ ചെയ്കയില്ല.”

“എന്റെ വിശുദ്ധിയുടെ പേരില്‍
ഞാനൊരിക്കല്‍ ശപഥം ചെയ്തിട്ടുണ്ട്‌.

“ദാവീദിനോടു ഞാന്‍ വ്യാജം പറയുകയില്ല:
അവന്റെ വംശം എന്നും നിലനില്‍ക്കും”

“അവന്റെ സിംഹാസനം സൂര്യനെപ്പോലെയും
വിശ്വസ്തസാക്ഷിയായ ചന്ദ്രനെപ്പോലെയും
എന്നേയ്ക്കും സ്ഥിരമായിരിക്കും

എങ്കിലും അങ്ങേ അഭിഷിക്തനെ
അങ്ങുന്നു മറന്നുകളയുകയും
അവനോടു കോപിക്കുകയും ചെയ്തു.

അവനോടു ചെയ്ത വാഗ്ദാനം മറന്ന്‌
അവന്റെ കിരീടം തട്ടിത്താഴെയിട്ടു.
അവന്റെ വേലികള്‍ പൊളിക്കയും
കോട്ടകള്‍ തകര്‍ക്കുകയും ചെയ്തു.

വഴിപോക്കരെല്ലാം അവനെ ചവിട്ടി:
അയല്‍ക്കാര്‍ക്ക്‌ അവന്‍ നിന്ദാവിഷയമായി.

അവന്റെ ശത്രുക്കളെ ശക്തിപ്പെടുത്തുകയും
അവരെ സന്തോഷിപ്പിക്കയും ചെയ്തു.

അവന്റെ വാളിനു മൂര്‍ച്ച കെടുത്തി:
യുദ്ധത്തില്‍ അവനെ സഹായിച്ചില്ല.

അവന്റെ പ്രതാപത്തിന്‌ വിരാമമിടുകയും
സിംഹാസനം തട്ടിമറിക്കുകയും ചെയ്തു.
യൗവനകാലം വെട്ടിച്ചുരുക്കി അവനെ നിന്ദിച്ചു.

കര്‍ത്താവേ, അങ്ങുന്ന്‌ എത്രകാലം കോപിച്ചിരിക്കും:
അഗ്നിപോലെ അങ്ങേ കോപം
നിത്യകാലം ജ്വലിച്ചുകൊണ്ടിരിക്കുമോ?

എന്റെ ജനനം പൊടിയില്‍ നിന്നാണെന്നും
മനുഷ്യരെല്ലാം ദുര്‍ബലരാണെന്നും
അങ്ങുന്ന്‌ ഓര്‍ക്കണമേ.

മരണവിധേയനാകാതെ ജീവിക്കുവാനും
പാതാളത്തില്‍ നിന്നു രക്ഷപ്പെടുവാനും
ലോകത്തില്‍ ആര്‍ക്കു സാധിക്കും?

ദാവീദിനു വാഗ്ദാനം ചെയ്ത അനുഗ്രഹം
അങ്ങു വിസ്മരിച്ചുകളഞ്ഞുവോ?
അവനു നേരിട്ടിരിക്കുന്ന അവമാനം
അങ്ങ് തൃക്കൺപാർക്കണമേ.

കര്‍ത്താവേ, വിജാതീയര്‍ എന്നെ നിന്ദിച്ചു:
അങ്ങേ ശത്രുക്കള്‍ എന്നെ അവഹേളിച്ചു.

അങ്ങേ അഭിഷിക്തന്റെ ഓരോ കാല്‍വയ്യിനെയും
അവര്‍ നിന്ദിച്ചുകൊണ്ടിരുന്നു:
കര്‍ത്താവ്‌ എന്നേയ്ക്കും വാഴ്ത്തപെട്ടവനാകട്ടെ.

(കാനോനാ) അബ്രാഹത്തിനും ദാവീദിനും നല്ല
കാര്യങ്ങള്‍ ദൈവം വാഗ്ദാനം ചെയ്തു.
നമ്മുടെ കാലത്ത്‌, മിശിഹാവഴി, അവിടുന്ന്‌
പ്രവൃത്തിയാലവ പൂര്‍ണ്ണമാക്കി. അവനു സ്തുതി.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്ത്ൃതി
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

ശുശ്രൂ: ഹല്ലേലുയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലുയ്യാ.
നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ 

                                       സ്ലോസാ

കാർമ്മികൻ: കര്‍ത്താവേ, പാപികളായ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളുകയും  അതില്‍ അങ്ങു സംപ്രീതനാവുകയും ചെയ്യണമേ. അനന്തമായ അങ്ങേ അനുഗ്രഹത്തിനു ഞങ്ങളെ അര്‍ഹരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമു: ആമ്മേന്‍.

                     ഒനീസാ ദ്‌മൗത്വാ
(രീതി: ദവ്റേശ്സ്‌ ക്‌സാവേ… ക്‌സാവാ റമ്പാ…)

കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ

എന്നും ഞങ്ങളയര്‍ത്തീടും
പ്രാര്‍ത്ഥന കേള്‍ക്കാന്‍ കനിയണമേ
കരുണാമയനാം കര്‍ത്താവേ,

നിത്യദരിദ്രര്‍ ഞങ്ങള്‍ നിന്‍
വാതില്‍ മുട്ടി വിളിക്കുന്നു
നിരവദ്യം നിന്‍ നിക്ഷേപം
നാഥാ, ഞങ്ങള്‍ക്കരുളണമേ.

ദൈവസുതന്‍ നീ നല്‍കുകയാല്‍
നിന്നില്‍ നിന്നും കുറവെന്യേ
നന്മകള്‍ നേടാമെന്നനിശം
ഞങ്ങളിലാഗ്രഹമുണരുന്നു.

പാപമയമായ ശരീരത്തിന്റെ സാദൃശത്തില്‍

ദൈവം വെളിവാക്കീ സദയം
മാനവജന്മം വഴി മന്നില്‍
നിത്യാദൃശ്യ സ്വഭാവത്തെ.

ജീവന്നുറവാമവനുലകില്‍
മുതിവശഗാത്രം സുതനേകി.
സുതനോ വിനയം വെളിവാക്കി
സ്വന്തം മഹിമ മറച്ചല്ലോ.

മഹിതം ദൈവ സ്വഭാവത്തെ
വെറുമൊരു മര്‍ത്തൃശരീരത്തില്‍
നിഭൃതമടക്കിയ ദൈവത്തിന്‍
സുതനേ വാഴ്‌ത്തി നമിച്ചീടാം.

നിതൃജീവന്റെ വചനങ്ങള്‍ നിനക്കുണ്ട്‌

നാഥാ, മാനവബ്ദദ്ധിയെ നീ
പരിശോഭിതമായ്‌ തീര്‍ത്തൂനിന്‍
നിസ്തൂലപഠന മരീചികളാല്‍

സ്നേഹം നിറയും നിന്‍വചനം
സത്യനിദര്‍ശനമരുളുന്നു,
മാനവനതു പരലോകത്തിന്‍

മാര്‍ഗ്ഗം കാട്ടി ലസിക്കുന്നു.
തന്റെയമൂല്യഫലം മഹിയിൽ 
നരനാം പാദപശിഖരത്തില്‍
പരിചൊടു ചേര്‍ത്തനിരാമയനെ
വാഴ്ത്തിപ്പാടി നമിച്ചീടാം.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

ദൈവം നരകുലരക്ഷയ്ക്കായ്‌
ദൂതന്മാരേയല്ലൂലകില്‍
നല്‍കിയതേകജനേയല്ലോ.

നിരുപമമിതുപോലൊരു ദാനം
മാനവനരുളാനിനിമേലില്‍
സകലേശന്‍ തന്‍ കരതാരില്‍
വേറൊന്നില്ലെന്നറിവൂ നാം.

നരരാല്‍ സേവിതനാകാന-
ല്ലവരുടെ സേവകനായ്‌ മാറാന്‍
മന്നിലുദിച്ച പരാപരനെ
വാഴ്ത്തിപ്പാടി നമിച്ചീടാം.

(ആരംഭത്തിലുള്ള വേദപുസ്തുകവാചകം മ്ശംശാന പാടിക്കഴിയുമ്പോള്‍ സമൂഹം ഇരുന്ന്‌, രണ്ടു ഗണമായി പാടുന്നു.)
(രീതി: മറിയാ ബ്സപ്രാ…ബ്‌ എന്താന്‍ സപ്രാ…)

കരുണാനിധിയാം കര്‍ത്താവേ,
നിന്‍ ജനതതിയില്‍ കനിയണമേ,
കാക്കണമേ നിന്നവകാശം.
ശ്ര്രുഗണത്തിന്‍ ദ്രോഹങ്ങള്‍
കാണുന്നവനേ, സദയം നിന്‍
കൃപ നീയിവരില്‍ ചൊരിയണമേ.

കരുണക്കടലാം കര്‍ത്താവേ,
സുതരെക്കാത്തരുളീടണമേ
ചൂഷകരില്‍ നിന്നെന്നാളം
സത്യം ഞങ്ങള്‍ക്കായുധവും
കോട്ടയുമായിത്തീരട്ടെ
നിന്‍സ്ത്തി ഞങ്ങള്‍ പാടട്ടെ.

കന്യാംബിക തന്‍ പ്രാര്‍ത്ഥനയാല്‍
ശാന്തി വിതയ്ക്കുക നാഥാ, നീ
കലൃഷിതമാമീ ലോകത്തില്‍
ആയോധനനവും ശത്രുതയും
ഭൂവില്‍ നിന്നുമകറ്റണമേ
ഒരുമയൊടമ്മയെ വാഴ്ത്തിടുവാന്‍.

ഈശോ നാഥാ, നിന്‍ പ്രിയരാം
നിവ്യന്മാരും പ്രേഷിതരും
മല്ലാന്മാരും സാക്ഷികളും
പ്രാര്‍ത്ഥിക്കട്ടെ ഞങ്ങള്‍ക്കായ്‌
അവരൊത്തേകസ്വരത്തില്‍ നിന്‍
സ്തുതിഗീതങ്ങൾ പാടിടുവാന്‍.

ഭാരത്ഭൂവിന്‍ ശ്ലീഹായാം
മാര്‍തോമ്മായേ, ഞങ്ങള്‍ക്കായ്‌
നാഥനൊടര്‍ത്ഥന ചെയ്യണമേ,
നിന്നോടൊപ്പം സുതരെല്ലാം
ദത്തവകാശം സ്വര്‍ഗ്ഗത്തില്‍
നേടാനര്‍ഹത കൈവരുവാന്‍.

ഈശോനാഥന്‍ തന്‍ വയലില്‍
പണി ചെയ്തവികല സമ്മാനം
നേടിയ ഭാഗ്യമിയന്നവനേ, (ളേ)
നിന്‍ പ്രാര്‍ത്ഥന തന്‍ തുൂണനിതരാം
ഇടവകയിതില്‍ (ഭവനമിതില്‍)
നിന്‍ വത്സലരില്‍
നിലനില്‍ക്കാനിടയാകട്ടെ

നിന്‍ തിരുമെയ്യ് ഉൾകൊണ്ടവരീ 
മൃതരാം നരരുടെ പാപങ്ങള്‍
ഓര്‍ക്കരുതേ നീയൊരു നാളും;
വിധിനാളില്‍ നിന്‍ കൃപയവരെ
രക്ഷിച്ചന്‍പോടെതിരേല്പില്‍
നിരചേരാനിടയാക്കട്ടെ.

ശ്രുശ്രു: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ 

                                       സ്ലോസ 

കാർമ്മികൻ: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, മാലാഖാമാര്‍ അങ്ങയെ സ്തൂതിക്കുകയും മനുഷ്യര്‍ അങ്ങയെ പുകഴ്ത്തുകയും സൃഷ്ടികളെല്ലാം അങ്ങയെ ആരാധിക്കുകയും ചെയ്യട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമു: ആമ്മേന്‍.

                                ശുബാഹാ
              (സങ്കീര്‍ത്തനങ്ങള്‍ 149:1-6)

കര്‍ത്താവിനെ സ്തൂതിക്കുവിന്‍
കര്‍ത്താവിനു പുതിയ കീര്‍ത്തനം പാടുവിന്‍

കര്‍ത്താവിനെ സ്തൂതിക്കുവിന്‍
കര്‍ത്താവിനു പുതിയ കീര്‍ത്തനം പാടുവിന്‍

നീതിമാന്മാരുടെ സമൂഹത്തില്‍
അവിടുത്തെ കീര്‍ത്തിക്കുവിന്‍.

ഇസ്രായേല്‍ തങ്ങളുടെ സ്രഷ്ടാവില്‍ ആനന്ദിക്കട്ടെ
സെഹിയോന്‍പുത്രന്മാര്‍ തങ്ങളുടെ രാജാവിലും

നൃത്തം ചെയ്ത്‌ അവര്‍ അവന്റെ നാമം വാഴ്ത്തട്ടെ
തപ്പുകളും മദുളങ്ങളും അവര്‍ ഉപയോഗിക്കട്ടെ.

കര്‍ത്താവ്‌ തന്റെ ജനത്തില്‍ സന്തോഷിക്കുന്നു
വിനയാന്വിതരേ വിജയമണിയിക്കുകയും ചെയുന്നു. 

വിശ്വസ്തരായവര്‍ തങ്ങളുടെ മഹത്ത്വത്തില്‍
ആനന്ദിക്കട്ടെ, കിടക്കയില്‍ അവര്‍
സന്തോഷകീര്‍ത്തനം പാടട്ടെ.

അവരില്‍ എല്ലാസമയവും ദൈവസ്തുതി
നിറഞ്ഞു നില്‍ക്കട്ടെ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍.

ശുശ്രൂ: ഹല്ലേലുയാ, ഹല്ലേലുയാ, ഹല്ലേലുയാ.

                              തെശ്‌ ബൊഹത്താ
                       (രീതി: ബ്രീക്‌ ഹന്നാനാ…)

പൊടിയില്‍ നിന്നു പിറന്നവരില്‍പ്പര-
മനുകമ്പാകുലനാണഖിലേശന്‍.

ദാനം നല്‍കും കരയുഗമവനീ
ധരമേല്‍ നിത്യം നീട്ടിടുന്നു.

പാപികളില്‍ തന്‍ കരുണാപൂരം
ചൊരിയുന്നവനെ വാഴ്ത്തിപ്പാടാം.

മര്‍ത്തൃശരീരമെടുത്തീമഹിയില്‍
നിസ്തൂലകാന്തി ചൊരിഞ്ഞു ദൈവം.

നിഖിലം പോറ്റിവളര്‍ത്തും നാഥന്‍
നിത്യദരിദ്രനുസമനായുലകില്‍

മറിയത്തിന്‍ പരിചരണത്തില്‍ തന്‍
നിരുപമവിനയം മര്‍ത്ത്യനു കാട്ടി.

താതനുമേവം സുതനും പാവന
റൂഹായ്ക്കും സ്തുതിയൂണ്ടാകട്ടെ.

                               എങ്കര്‍ത്താ

ശുശ്രു: എന്റെ സഹോദരരേ, വി. പലോസ്‌ ശ്ലീഹാ കൊറിന്തോസുകാര്‍ക്ക്‌ എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്നുള്ള വായന.
( കൊറിന്തോസ്‌ 2:11-15)

മനുഷ്യന്റെ അന്തര്‍ഗതങ്ങള്‍ അവന്റെ ആത്മാവല്ലാതെ മറ്റാരാണറിയുക? അതുപോലെതന്നെ, ദൈവത്തിന്റെ ചിന്തകള്‍ ഗ്രഹിക്കുക ദൈവാത്മാവിനല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല. നാം സ്വീകരിച്ചിരിക്കുന്നത്‌ ലോകത്തിന്റെ ആത്മാവിനെയല്ല, പ്രത്യുത, ദൈവം നമുക്കായി വര്‍ഷിക്കുന്ന ദാനങ്ങള്‍ മനസ്സിലാക്കാന്‍വേണ്ടി ദൈവത്തിന്റെ ആത്മാവിനെയാണ്‌. തന്നിമിത്തം, ഞങ്ങള്‍ ഭൗതികവിജ്ഞാനത്തിന്റെ വാക്കുകളില്‍ പ്രസംഗിക്കുകയല്ല, ആത്മാവു ഞങ്ങളെ പഠിപ്പിച്ചതനുസരിച്ച്‌ ആത്മാവിന്റെ ദാനങ്ങള്‍ പ്രാപിച്ചവര്‍ക്കുവേണ്ടി ആത്മീയ സത്യങ്ങള്‍ വ്യാഖ്യാനിക്കുകയാണു ചെയ്യന്നത്‌. ലൗകിക മനുഷ്യനു ദൈവാത്മാവിന്റെ ദാനങ്ങള്‍ ഭോഷത്തമാകയാല്‍ അവന്‍ അതു സ്വീകരിക്കുന്നില്ല. ഈ ദാനങ്ങള്‍ ആത്മീയമായി വിവേചിക്കപ്പെടേണ്ട വയാകയാല്‍ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല. ആത്മീയമനുഷ്യന്‍ എല്ലാ കാര്യങ്ങളും വിവേചിച്ചറിയുന്നു. അവനെ വിധിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.

                                                                                       കാറോസൂസാ

ശുശ്രൂ: നമുക്കെല്ലാവര്‍ക്കും സ്നേഹത്തോടും നന്ദിയോടും കൂടെ  “അവര്‍ണ്ണനീയമായ ദാനത്തെപ്രതി അങ്ങേയ്ക്ക്‌ സ്തോത്രം” എന്ന്‌ ഏറ്റുപറയാം

സമു: അവര്‍ണ്ണനീയമായ ദാനത്തെപ്രതി അങ്ങേയ്ക്ക്‌ സ്തോത്രം.

ശുശ്രൂ: വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ മറ്റാരും കാണിച്ചിട്ടില്ലാത്ത വിശ്വസ്തതയോടെ നിത്യജീവന്‍ സൌജന്യമായി ഞങ്ങള്‍ക്കു
ല്‍കുന്നതിന്‌ ഈശോമിശിഹായെ ഞങ്ങളുടെ പക്കലേയ്ക്കയച്ച ദൈവമേ 

സമു: അവര്‍ണ്ണനീയമായ ദാനത്തെപ്രതി അങ്ങേയ്ക്ക്‌ സ്തോത്രം.

ശുശ്രു: തന്റെ ഏകപുത്രനില്‍ വിശ്വസിക്കുന്നവരാരും നശിച്ചു പോകാതെ അവര്‍ക്കു നിത്യജീവന്‍ ഉണ്ടാകേണ്ടതിന്‌ അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ച ദൈവമേ.

സമു: അവര്‍ണ്ണനീയമായ ദാനത്തെപ്രതി അങ്ങേയ്ക്ക്‌ സ്തോത്രം.

ശുശ്രു: ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും അന്ധര്‍ക്കു കാഴ്ചയും പീഡിതര്‍ക്കു മോചനവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാന്‍ തന്റെ സുതനെ ഞങ്ങളുടെ പക്കലേയ്ക്കയച്ച ദൈവമേ,

സമു: അവര്‍ണ്ണനീയമായ ദാനത്തെപ്രതി അങ്ങേയ്ക്ക്‌ സ്തോത്രം.

ശുശ്രു: ഈശോമിശിഹാവഴി ഞങ്ങളേവരും രക്ഷ പ്രാപിക്കണമെന്നും അവന്‍വഴിതന്നെ സകലത്തിലും സ്തോത്രമര്‍പ്പിക്കണമെന്നും തിരുമനസ്സായ ദൈവമേ,

അവര്‍ണ്ണനീയമായ ദാനത്തെപ്രതി അങ്ങേയ്ക്ക്‌ സ്തോത്രം.

ശുശ്രു: സകല പൂര്‍ണ്ണതയും മിശിഹായില്‍ കുടികൊള്ളുന്നതിനും സകലവും മിശിഹാമൂലം തന്നോടു രമ്യപ്പെടുന്നതിനും തിരുമനസ്സായ ദൈവമേ,

സമു: അവര്‍ണ്ണനീയമായ ദാനത്തെപ്രതി അങ്ങേയ്ക്ക്‌ സ്തോത്രം.

ശുശ്രു: അങ്ങേയ്ക്കുള്ളതെല്ലാം പുത്രനു നല്‍കിക്കൊണ്ട്‌, ഈശോമിശിഹാ ദൈവപുത്രനാണെന്ന്‌ ഏറ്റുപറയുന്നവനില്‍ വസിക്കുന്ന ദൈവമേ.

സമു:അവര്‍ണ്ണനീയമായ ദാനത്തെപ്രതി അങ്ങേയ്ക്ക്‌ സ്തോത്രം.

ശുശ്രു: പത്രോസിന്റെ പിന്‍ഗാമിയും സാര്‍വ്വത്രിക സഭയുടെ തലവനുമായ ഞങ്ങളുടെ പരിശുദ്ധപിതാവ്‌ മാര്‍ ………വേണ്ടിയും  അതിരൂപത അധ്യക്ഷനായ തലവനും പിതാവുമായ ………… ഞങ്ങളുടെ മേലധ്യക്ഷനും പിതാവുമായ …………..വേണ്ടിയും അവരുടെ സഹശ്രുശൂഷകർക്കുവേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമു: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

ശുശ്രു: അനുഗ്രഹസമ്പന്നനും കരുണാവാരിധിയുമായ അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമു: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

ശുശ്രു: ഞങ്ങളുടെ രക്ഷകനായ ദൈവമേ, നിന്റെ വിലയേറിയ രക്തത്താല്‍ വീണ്ടെടുത്ത സഭയ്ക്കു സമാധാനം നല്‍കുകയും നിന്റെ മഹത്ത്വപൂര്‍ണ്ണമായ ആഗമനത്തില്‍ ഞങ്ങളെ നീതിമാന്മാരോടൊത്തു നിന്റെ വലത്തുഭാഗത്തു നിര്‍ത്തുകയും ചെയ്യണമേ.

സമു: ആമ്മേന്‍.

ശുശ്രു: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ 

                                                                                        സ്ലോസ 

കാർമ്മികൻ: കാരുണ്യവാനായ കര്‍ത്താവേ, അങ്ങു ഞങ്ങള്‍ക്കു ചെയ്ത എല്ലാ സഹായങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമായി ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു. വിചാരത്താലും വചനത്താലും പ്രവൃത്തിയാലും ഉപേക്ഷയാലും ഞങ്ങള്‍ ചെയ്തുപോയ പാപങ്ങളെല്ലാം ഞങ്ങളോടു പൊറുക്കുകയും അങ്ങേ തൃക്കരങ്ങള്‍ നീട്ടി മക്കളായ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും

സമു: ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *