ദര്‍ശനം നല്‍കണേ

ദര്‍ശനം നല്‍കണേ മിശിഹായേ, എന്നും
പരിശുദ്ധനായവന്‍ നീയേ പരാ (2)
പാപമുലകില്‍ എന്‍ വാസം ചിരം
യേശു തുണ തന്നെ ജീവബലം (2)
വീറോടും ഗ൪വോടും ധനമോടും വാണാലും
സ്നേഹമോടെയെന്നുമെന്നെ
കാക്കും തിരുസുതനേ (ദര്‍ശനം..)
                          
രാവും പകലും നിന്‍ ഹിതമോടു ഞാന്‍
വാഴാന്‍ വരമിന്നു തന്നീടണേ 
ഗപഗഗരി ഗഗരിസധ പധപധസ
പധസഗരിഗരിരിസ ധസധധപ

ഗരിപഗധപ സധരിസ ഗരിധധസ
രാവും പകലും നിന്‍ ഹിതമോടു ഞാന്‍
വാഴാന്‍ വരമിന്നു തന്നീടണേ
പാടും ജീവനെല്ലാം ദേവന്‍ ദയയാലേ 
പാടും ജീവനെല്ലാം ദേവന്‍ ദയയാലേ
തേനിന്‍ ശ്രുതിയോടെ ആ….
തേനിന്‍ ശ്രുതിയോടെ ഗീതം പാടിടുമേ
രാഗതാളഭാവഗാനലയമോടെ ലയമോടെ
(ദര്‍ശനം..)
                          
വാനും ഭൂവും ചരാചരങ്ങളും
ഏവം പുകഴ്ത്തുന്നു നിന്‍ സന്നിധേ
ആ ആ ആ ആ ആ ആ ആ ആ ആ ആ 
വാനും ഭൂവും ചരാചരങ്ങളും
ഏവം പുകഴ്ത്തുന്നു നിന്‍ സന്നിധേ
പാരില്‍ നമുക്കായി ദൈവസുതനായി
പാരം കനിവോടെ ആ….
പാരം കനിവോടെ വന്നു വസിപ്പൂ നീ
പാപം പോക്കും ദിവ്യനേശു
കനിവോടെ കനിവോടെ
(ദര്‍ശനം..)

Leave a Reply

Your email address will not be published. Required fields are marked *