ഈശോ നാഥായെന്‍

ഈശോ നാഥായെന്‍
രാജാവായ്‌ ആത്മാവില്‍ വാ
ആന്തരികാനന്ദം നീയെന്നില്‍ ഏകൂ വേഗം
ചിന്തകളും ചെയ്തികളും
നിര്‍മ്മലമാക്കാന്‍ വാ
ദൈവഭയം എന്‍ മനസ്സില്‍
നിത്യവുമേകാന്‍ വാ
മറ്റെവിടെ ഇന്നിനി ഞാന്‍
ആശ്രയം തേടീടും (ഈശോ..)
                                    
കാരണമേതുമില്ലാതെ
ദുരിതമിതെന്തിനേകുന്നു 
വേദന മാത്രമാണോ
സ്നേഹനാഥാ നിന്റെ സമ്മാനം
ഹൃദയമെരിഞ്ഞു നീറുമ്പോള്‍
അകലെ മറഞ്ഞതെന്തേ നീ
വെറുമൊരു പാപിയാമീ
പാവമെന്നെ കൈവിടല്ലേ നീ
നിന്നെയറിയാന്‍ നിന്നില്‍ അലിയാന്‍
നിന്നാത്മബലം തന്നീടണമേ
തിരുഹിതം അറിയുവാന്‍
ഹൃദയമുണരുകയായ്‌
(ഈശോ..)
                                    
കോപമിരച്ചു വന്നിടുകില്‍
ആരുടെ നേരെയായാലും
ക്രൂരത കാട്ടുവാനീ
ദാസിയൊട്ടും പിന്നിലല്ലല്ലോ
കപടതയാണിതെന്‍ വിനയം
ക്ഷമയൊരു തെല്ലുമില്ലെന്നില്‍
അഭിനയമേറെയുണ്ടേ
മാന്യയാകാന്‍ മാനവര്‍ മുന്‍പില്‍
എന്നാണിനി ഞാന്‍ നന്നായിടുക
നിന്നോമനയായ് മുന്നേറിടുക
കരുണ തന്‍ തിരുവരം
അടിയനരുളണമേ
(ഈശോ..)

Leave a Reply

Your email address will not be published. Required fields are marked *