വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന

നീതിമാന്‍ എന്ന് വി. ഗ്രന്ഥം ഉദ്ഘോഷിക്കുന്ന വി. യൗസേപ്പേ, അങ്ങുന്ന് ദൈവ സ്നേഹത്തിലും, സേവനത്തിലും വിശ്വസ്തനും വിവേകിയുമായി ജീവിച്ചു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അലട്ടിയപ്പോഴും പ്രതിസന്ധികള്‍ ജീവിതത്തില്‍ പ്രത്യക്ഷപെട്ടപ്പോഴും അങ്ങുന്ന് ദൈവത്തോട് വിശ്വസ്തനായിരിന്നു. അദ്ധ്വാനിച്ചും ജോലി ചെയ്തും അങ്ങുന്ന് കുടുംബ സംരക്ഷണത്തില്‍ പ്രദര്‍ശിപ്പിച്ച ഉത്തരവാധിത്വബോധം ഞങ്ങള്‍ക്കു മാതൃകയായിരിക്കട്ടെ.

ഉത്തമ കുടുംബപാലകാ ഞങ്ങളുടെ കുടുംബത്തേയും, കുടുംബാംഗങ്ങളെയും പാലിക്കണമേ. ഞങ്ങളുടെ മരണനേരത്ത് അങ്ങയുടെ പ്രിയപത്നിയോടും വത്സലസുതനോടും കൂടെ ഞങ്ങളുടെ സഹായത്തിന് വരികയും ചെയ്യണമേ. ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *