വിശുദ്ധ അന്നാ അമ്മയോടുള്ള ജപം

മഹിമയേറിയ വി. അന്നാ അമ്മേ, നിന്നോട് അപേക്ഷിക്കുന്നവരോട് ദയയും, സങ്കടപെടുന്നവരുടെമേൽ അലിവും നിറഞ്ഞവളായ പാദത്തിങ്കൽ സങ്കടങ്ങളുടെ ഘനത്താൽ അധികമായി ഭാരപ്പെട്ടിരിക്കുന്ന ഞങ്ങൾ സാഷ്ടാംഗം വീണു ഭരമേൽപിക്കുന്ന കാര്യം നിന്റെ പ്രത്യേക ആദരവിൻകീഴിൽ കൈക്കൊള്ളണമെന്ന് എളിമയോടെ അപേക്ഷിക്കുന്നു.
ഈ കാര്യം നിന്റെ മകളായ പരിശുദ്ധ കന്യാമറിയത്തെ ഏൽപ്പിക്കുകയും അത് ശുഭമായി തീരുവാൻ തക്കവണ്ണം ഈശോയുടെ തിരുസിംഹാസനത്തിൻ മുമ്പാകെ ബോധിപ്പിക്കുകയും ചെയ്യണമേ. സാധിക്കുന്നതുവരെ നിർത്താതെ പ്രാർത്ഥിക്കണമേ. നിന്നോടും മറിയത്തിനോടും സകല വിശുദ്ധരോടും കൂടി ദൈവത്തെ മുഖാമുഖമായി ദർശിച്ചു തന്നെ എന്നേക്കും സ്തുതിച്ചു വാഴ്ത്തുന്നതിനുള്ള ഭാഗ്യം എല്ലാറ്റിലും മുഖ്യമായി ഞങ്ങൾക്ക് നീ പ്രാപിച്ചു തരണമേ.

സുകൃതജപം: ഏറ്റവും ദയയുള്ള വി. അന്നാമ്മേ, ഞങ്ങളുടെ ആയുസ്സും ശരണവും സങ്കേതവുമായ മറിയത്തിന്റെ ജനനി നീ ഞങ്ങൾക്കുവേണ്ടി മകളോട് പ്രാർത്ഥിച്ചു ഞങ്ങളുടെ അപേക്ഷ സാധിച്ചു തരണമേ.( 3 പ്രാവിശ്യം).

Leave a Reply

Your email address will not be published. Required fields are marked *