പീഢാനുഭവ സ്വർഗ്ഗിയ രഹസ്യങ്ങൾ

വിശുദ്ധ ബ്രിജിറ്റിനു യേശുക്രിസ്തു പ്രത്യക്ഷപെട്ടപോൾ അവൾ ഈശോയോട് ചോദിച്ചു.

“ഈശോയെ, അങ്ങ് ഞങ്ങൾക്കായി നൽകിയ രക്ഷയുടെ അടയാളമായ കുരിശിന്റെ വഴിയിൽ അങ്ങ് സഹിച്ച പീഢാസഹനങ്ങൾ എത്രയെന്നു എന്നോട് പറയാമോ?” ഈശോ മനുഷ്യരക്ഷക്കുവേണ്ടിയുള്ള തന്റെ പീഢാനുഭവ സ്വർഗ്ഗിയ രഹസ്യങ്ങൾ വിവരിച്ചു കൊടുത്തത് ഇപ്രകാരമാണ്.

എന്നെ ബന്ധനസ്ഥനാക്കാൻ വന്നത് ആയുധധാരികളായ 150 പടയാളികളായിരുന്നു. അതിൽ 23 പടയാളികൾ ചേർന്നാണ് എന്നെ ബന്ധിച്ചത്‌. എന്റെ മേൽലുള്ള നീതി നടപ്പക്കാൻ 83 പേരുണ്ടായിരുന്നു. എന്നെ 608, പടയാളികൾ ചേർന്നാണ്‌ കാൽവരിലേക്കു നയിച്ചത്.
എന്റെ തലയിൽ അവർ 150 പ്രാവിശ്യം അടിക്കുകയും, തോളിൽ 80 പ്രാവിശ്യം ചവിട്ടുകയും, ഉദരത്തിന്മേൽ 108 പ്രാവിശ്യം തൊഴിക്കുകയും ചെയ്തു. എന്റെ തലമുടിയിൽ 24 പ്രാവിശ്യം കയറു കൊണ്ടുകെട്ടിവലിച്ചാണ് പടയാളികൾ എന്നെ നയിച്ചത്.
പിശാചിന്റെ അടിമത്തത്തിൽ ആയിരുന്ന എന്റെ മക്കളെ വീണ്ടെടുക്കുവാൻ ഗത്സമൻ തോട്ടം മുതൽ ഗാഗുൽത്തായിലെ കുരിശുമരണം വരെ 6666 അടികൾ എന്റെ ശരീരത്തിൽ ഞാൻ ഏറ്റു വാങ്ങി, അതിൽ 110 അടികൾ എന്റെ തലയിൽ തന്നെയായിരുന്നു. 1000 തിരുമുറിവുകൾ എന്റെ ശരീരത്തിൽ ഞാൻ സ്വീകരിച്ചു. അവർ എന്നെ ക്രൂരമായി തള്ളിയിടുകയും തലമുടിക്കുപിടിച്ചു പൊക്കിയെടുക്കുകയും എന്റെ താടിമീശ അവർ 23 പ്രാവിശ്യം വലിച്ചു പറിച്ചെടുക്കുകയും ചെയ്തു.

180 പ്രാവാശ്യം അവർ എന്റെ തിരുമുഖത്ത് കാർക്കിച്ചു തുപ്പി. മുള്ളുകളും കൂർത്ത പാറകൾക്കുമിടയിലൂടെ അവർ എന്നെ വലിച്ചിഴച്ചു. 20 ക്ഷതങ്ങൾ ഏറ്റ എന്റെ തലയിൽ അവർ 72 കൂർത്ത മുള്ളുകളുടെ കിരീടം എന്റെ തലയിൽ അടിച്ചു കയറ്റി അതിൽ 3 മുള്ളുകൾ എന്നെ ഏറെ വേദനിപ്പിച്ചു. 28430 തുള്ളി രക്തം ഞാൻ എന്റെ മക്കൾക്കായി കാൽവരി യാത്രയിൽ ഒഴുക്കി.

പിതാവായ ദൈവമേ, ഈശോയുടെ അതിദാരുണമായ പീഢാസഹനങ്ങളെകുറിച്ച് എന്റെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ ആമ്മേൻ.

Leave a Reply

Your email address will not be published. Required fields are marked *