തിരുമുറിവിന്റെ അത്ഭുത പ്രാർത്ഥന

(വിശുദ്ധ, ബർണ്ണാർഡിന്, ഈശോ വെളിപ്പെടുത്തിയ തിരുമുറിവിന്റെ അത്ഭുത പ്രാർത്ഥന)

കർത്താവായ യേശുവേ, കുരിശു വഹിച്ചുകൊണ്ടുള്ള അങ്ങേ യാത്രയിൽ അങ്ങ് ഏറ്റവും വേദന അനുഭവിച്ചത് തിരുത്തോളിലെ മുറിവിൽ നിന്നായിരുന്നല്ലോ. ആ മുറിവിന്റെ ശ്രേഷ്ഠതയാലും യോഗ്യതയാലും നീ ചോദിക്കുന്നതെന്തും സഫലമായി തീരും, അനുഗ്രഹമാകും എന്നു വിശുദ്ധ ബര്‍ണ്ണാർദിനോട് അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ. വാഗ്ദാനങ്ങളിൽ‍ അങ്ങ് വിശ്വസ്തനാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ശരണപ്പെടുന്നു. ആരാലും അറിയപ്പെടാത്ത അങ്ങേ തിരുത്തോളിലെ മുറിവിനെ വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ ലഘു പാപങ്ങൾ പൂർ‍ണ്ണമായും ക്ഷമിക്കപ്പെടുകയും മാരകപാപങ്ങൾ മറന്നുകളയുകയും ചെയ്യുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ. ആ വാക്ക് അനുസരിച്ച് ഞാന്‍ ചോദിക്കുന്ന എന്റെ ഈ കാര്യം (നിയോഗം പറയുക) അങ്ങേയുടെ തിരുവിഷ്ടത്താൽ സാധിച്ചു തരണമെന്ന് ഞാൻ ഏറ്റവും താഴ്മയായി അപേക്ഷിക്കുന്നു.

എന്റെ സ്നേഹ പിതാവേ, അങ്ങ് യേശുക്രിസ്തുവിലുടെ എന്റെമേൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും, കൃപകൾക്കും, നന്ദിയും, സ്തുതിയും, ആരാധാനയും യേശുവിന്റെ നാമത്തിൽ അർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *