മാതാവിന്റെ അമലോത്ഭവ തിരുനാൾ

ഡിസംബർ 8

പരിശുദ്ധ കന്യാമറിയം ഉത്ഭവപാപമില്ലാതെ പിറന്നു എന്ന വിശ്വാസമാണ് മറിയത്തിന്റെ അമലോത്ഭവം. മറിയം അമ്മയുടെ ഉദരത്തില്‍ ഉരുവായ ആദ്യനിമിഷം തന്നെ ദൈവം പ്രത്യേകമായ കൃപയാല്‍ മറിയത്തെ ഉത്ഭവപാപക്കറകളില്‍ നിന്ന് വിമുക്തയാക്കി എന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. ആദിമ സഭാപിതാക്കന്മാരുടെ കാലം മുതല്‍ക്കേ ഈ വിശ്വാസം നിലനിന്നിരുന്നു. 1854 ഡിസംബര്‍ 8 ന് പിയൂസ് ഒന്‍പതാമന്‍ മാര്‍പാപ്പാ മറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചു. ഡിസംബര്‍ 8 നാണ് മാതാവിന്റെ അമലോത്ഭവ തിരുനാൾ.

Leave a Reply

Your email address will not be published. Required fields are marked *