സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും; ഹല്ലേലൂയ്യ!
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ചയാള്‍; ഹല്ലേലൂയ്യ!
അരുളിച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു; ഹല്ലേലൂയ്യ!
ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കണമെ; ഹല്ലേലൂയ്യ!
കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും; ഹല്ലേലൂയ്യ!
എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു; ഹല്ലേലൂയ്യ!
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കുവാന്‍ അങ്ങ് തിരുമനസ്സായല്ലോ അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍ അനുഗ്രഹം നല്‍കണമെന്നു അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍
(ഉയർപ്പുകാല ത്രികാലജപം: ഉയിര്‍പ്പു ഞായര്‍ തുടങ്ങി പരിശുദ്ധത്രിത്വത്തിന്റെ ഞായര്‍ വരെ ചൊല്ലേണ്ടത്)