കരുണയുടെ ജപം
കാരുണ്യവാനായ ദൈവമേ, അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ യോഗ്യതകളെകുറിച്ച് ബലഹീനരും പാപികളുമായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും അധികാരികളും വഴി വന്നു പോയ സകല തെറ്റുകളും കുറ്റങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ. അവിടുത്തെ പ്രിയ പുത്രൻ ഞങ്ങൾക്ക് വേണ്ടി ചിന്തിയ വിലയേറിയ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ശിക്ഷാവിധിയിൽ ഉൾപ്പെടാതെ കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങയുടെ വിശുദ്ധ കുരിശിന്റെ ശക്തിയാൽ ഞങ്ങളെ രക്ഷിക്കുകയും പ്രലോഭനങ്ങളിൽ ഉൾപ്പെടാതെ കാത്തുകൊള്ളുകയും ചെയ്യണമേ.
നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ. ആമ്മേൻ.