സന്തോഷകരമായ ദൈവരഹസ്യങ്ങൾ

പരിശുദ്ധ ജപമാലയിലെ സന്തോഷകരമായ ദൈവരഹസ്യങ്ങൾ

ഒന്നാം ദൈവരഹസ്യം
പരിശുദ്ധ കന്യാസ്ത്രീമറിയമേ! ദൈവവചനം അങ്ങേ തിരുവുദരത്തിൽ മനുഷ്യാവതാരം ചെയ്യുമെന്ന് ഗബ്രിയേൽ ദൈവദൂതൻ, ദൈവകല്പനയാൽ അങ്ങേ അറിയിച്ചതിനാൽ അങ്ങേയ്ക്കുണ്ടായ സന്തോഷത്തെ ഓർത്തു ധ്യാനിക്കുന്ന അങ്ങേ മക്കളായ ഞങ്ങൾ ഹൃദയത്തിലും എപ്പോഴും തന്നെ സംഗ്രഹിച്ചു കൊണ്ടിരിപ്പാൻ കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

രണ്ടാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ ഇളയമ്മയായ ഏലീശ്വാപുണ്യവതിയെ അങ്ങു ചെന്നുകണ്ടപ്പോൾ ആ പുണ്യവതിക്ക്‌ സർവ്വേശ്വരൻ ചെയ്‌ത കരുണയെ കണ്ട് അങ്ങേയ്ക്കുണ്ടായ സന്തോഷത്തെ ഓർത്തു ധ്യാനിക്കുന്ന ഞങ്ങൾ ലൗകീക സന്തോഷങ്ങൾ പരിത്യജിച്ചു പരലോകസന്തോഷങ്ങളെ ആഗ്രഹിച്ചുതേടുവാൻ കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

മൂന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ കന്യാത്വത്തിന് അന്തരംവരാതെ അങ്ങു ദൈവകുമാരനെ പ്രസവിച്ചതിനാൽ അങ്ങേയ്ക്കുണ്ടായ സന്തോഷത്തിൻമേൽ ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും താൻ ജ്ഞാനവിധമായി പിറപ്പാൻ കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

നാലാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ ദിവ്യകുമാരനെ ദേവാലയത്തിൽ കാഴ്ചവെച്ചപ്പോൾ മഹാത്മാക്കൾ തന്നെ സ്തുതിക്കുന്നതു കണ്ട്‌ അങ്ങേയ്ക്കുണ്ടായ സന്തോഷത്തിൻ മേൽ ധ്യാനിക്കുന്ന ഞങ്ങൾ അങ്ങേയ്ക്കു യോഗ്യമായ ദേവാലയമായിരിപ്പാൻ കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

അഞ്ചാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ പന്ത്രണ്ടുവയസ്സിൽ കാണാതെ പോയപ്പോൾ മൂന്നാം ദിവസം ദേവാലയത്തിൽ തർക്കിച്ചു കൊണ്ടിരിക്കുകയിൽ അങ്ങു തന്നെ കണ്ടെത്തിയതിനാൽ അങ്ങേയ്ക്കുണ്ടായ സന്തോഷത്തിൻമേൽ ധ്യാനിക്കുന്ന ഞങ്ങൾ തന്നെ ഒരിക്കലും പാപത്താൽ വിട്ടുപിരിയാതിരിപ്പാനും വിട്ടുപിരിഞ്ഞു പോയാലുടൻ മനസ്താപത്താൽ തന്നെ കണ്ടെത്തുവാനും കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

Leave a Reply

Your email address will not be published. Required fields are marked *