വൈദീകർക്കുവേണ്ടിയുള്ള പ്രാർത്ഥന

ലോകത്തിലുള്ള എല്ലാ വൈദീകർക്കുവേണ്ടിയുള്ള പ്രാർത്ഥന
നിത്യപുരോഹിതനായ ഈശോ, അങ്ങേ ദാസന്മാരായ വൈദീകര്‍ക്കു യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസം തോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുകൊള്ളണമേ.

ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളിൽനിന്ന് കാത്ത്‌ സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ.

അവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസഭാഗ്യത്തിന്റെ മകുടവുമായി ഭവിക്കട്ടെ. ആമ്മേന്‍

Leave a Reply

Your email address will not be published. Required fields are marked *