ഉണ്ണീശോയുടെ വിശ്വസ്ത സ്നേഹിതനായ വി.അന്തോണീസേ, അങ്ങേ മദ്ധ്യസ്ഥം തേടുന്നവര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ നിരവധിയണല്ലോ. മനോശരണത്തോടുകൂടെ അങ്ങയോട് ഞാന്‍ യാചിക്കുന്ന നന്മകള് എനിക്ക് തന്നരുളണമെ. എന്റെ ആത്മശരീരങ്ങളെയും എനിക്കുള്ള എല്ലാറ്റിനെയും അങ്ങയെ ഭരമെല്പ്പിക്കുന്നു. അങ്ങേ പദാന്തികത്തിലായിരിക്കുമ്പോള്‍ എനിക്ക് യാതൊന്നും ഭയപ്പെടാനില്ല.
അപേക്ഷിക്കുന്നവര്‍ക്ക് എന്നും സഹായമരുളുന്ന വി.അന്തോണീസേ, അങ്ങേ സഹായം അപേക്ഷിക്കുന്ന എനിക്കു വേണ്ടിയും (ആവശ്യം സമര്‍പ്പിക്കുക) എല്ലാവര്ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കണമേ. ബലഹീനരെ ശക്തിപ്പെടുത്തുകയും ദു:ഖിതരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ. ആമ്മേന്‍ .