നാട്ടിൽ നല്ല കാലാവസ്ഥക്ക് വേണ്ടിയുള്ള പ്രാർത്ഥന
കാരുണ്യവാനായ ദൈവമേ, കഴിഞ്ഞതും വരുവാനിരിക്കുന്നതുമായ എല്ലാം കാണുകയും ഗ്രഹിക്കുകയും ചെയുന്ന പിതാവേ, ഞങ്ങളെയും ഞങ്ങളുടെ നാടിനെയും അനുഗ്രഹിക്കണമേ. ഞങ്ങളെ ഇപ്പോള്‍ അലട്ടികൊണ്ടിരിക്കുന്ന കഠിനവേനലില്‍ നിന്നു (അതിവൃഷ്ടിയില്‍നിന്ന്, കീടബാധയില്‍നിന്നു) ഞങ്ങളുടെ കൃഷികളെയും വിളകളെയും സംരക്ഷിക്കണമേ. അങ്ങ് തിരുമനസ്സാകുന്നെങ്കില്‍ മാത്രമേ ഞങ്ങളുടെ അദ്ധ്വാനവും പരിശ്രമങ്ങളും ഫലമണിയുകയുള്ളൂവെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. ഞങ്ങളുടെ പാപങ്ങളും തെറ്റുകളും പൊറുത്ത്, ഞങ്ങളുടെ നന്മയ്ക്കും നാടിന്റെ അഭിവൃദ്ധിക്കും ആവശ്യമായ നല്ല കാലാവസ്ഥയും സമൃദ്ധമായ വിളവുകളും നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ . ആമ്മേൻ