കുമ്പസാരത്തിനുള്ള ജപം

പരിശുദ്ധ കുമ്പസാരത്തിനുള്ള ജപം

സര്‍വ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായെലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും, സകല  വിശുദ്ധരോടും പിതാവേ അങ്ങയോടും ഞാന്‍ ഏറ്റു പറയുന്നു.

വിചാരത്താലും, വാക്കാലും, പ്രവര്‍ത്തിയാലും ഞാന്‍ വളരെ പാപം ചെയ്തു പോയി; എന്റെ പിഴ; എന്റെ പിഴ എന്റെ വലിയ പിഴ. ആകയാല്‍ നിത്യ കന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും, പിതാവേ അങ്ങയോടും നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് ഞാന്‍ അപേക്ഷിക്കുന്നു.  ആമ്മേന്‍ .

Leave a Reply

Your email address will not be published. Required fields are marked *