വി. ബർണാഡ് വഴി മാതാവ് നൽകിയ എത്രയും ദയയുള്ള മാതാവേ എന്ന അത്ഭുത പ്രാർത്ഥന
എത്രയും ദയയുള്ള മാതാവേ, അങ്ങേ സങ്കേതത്തിൽ ഓടിവന്ന് അങ്ങേ സഹായം തേടി അങ്ങേ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തിൽ കേട്ടിട്ടില്ല എന്ന് അങ്ങ് ഓർക്കണമേ, കന്യകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ട് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വരുന്നു. നെടുവീർപ്പിട്ട് കണ്ണുനീർ ചിന്തി പാപിയായ ഞാൻ അങ്ങേ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ എന്റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളണമേ. ആമ്മേൻ.