വി. ലെയോഡ് ഗാരിയൂസ്

ഒക്ടോബർ 2

ക്രിസ്തുമതവിരുദ്ധമായ ആശയങ്ങളോടുകൂടിയ മാണിക്കേയിസം എന്ന മതത്തെ ശക്തമായി എതിര്‍ത്ത വിശുദ്ധനായിരുന്നു വി. ലെയോഡ് ഗാരിയൂസ്. സഭയുടെ വിശുദ്ധി നിലനിര്‍ത്തുന്നതിനുവേണ്ടി അദ്ദേഹം കര്‍ശനമായ നിലപാടുകളെടുക്കുകയും മാണിക്കേയിസം തകരുകയും ചെയ്തു. ഫ്രാന്‍സിലെ ഒരു പ്രഭുകുടുംബത്തില്‍ ഭക്തരായ മാതാപിതാക്കള്‍ക്കു ജനിച്ച ലെയോഡ് ഗാരിയൂസ് ഭക്തിയുടെ അന്തരീക്ഷത്തിലാണ് വളര്‍ന്നുവന്നത്. ലെജെര്‍ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ലെജെറിന്റെ അമ്മ സിഗ്രാഡ, സഹോദരന്‍ വാരിനസ് എന്നിവരും വിശുദ്ധസ്ഥാനം ലഭിച്ചവരാണ്. ക്ലൊട്ടെയര്‍ രണ്ടാമന്‍ രാജാവിന്റെ രാജകൊട്ടാരത്തിലാണ് അദ്ദേഹം വളര്‍ന്നത്. പിന്നീട് തന്റെ ബന്ധുവായ ഒരു ബിഷപ്പിന്റെ കീഴില്‍ അദ്ദേഹം വിദ്യാഭ്യാസം നടത്തി. പുരോഹിതനായ ശേഷം മക്‌സെന്റിയസ് സന്യാസിമഠത്തില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ആശ്രമത്തിന്റെ ചുമതല ക്കാരനായി. ബെനഡിക്‌ടെന്‍ സന്യാസസമൂഹത്തിന്റെ കീഴിലേക്ക് ഈ ആശ്രമത്തെ മാറ്റിയത് ലെയോഡായിരുന്നു.കൂദാശകള്‍ കര്‍ശനമായി പാലിക്കുവാന്‍ വിശ്വാസികളെ എപ്പോഴും നിര്‍ബ ന്ധിച്ചിരുന്ന ലെയോഡ് ദൈവവിശ്വാസത്തിനു കൃത്യമായ അച്ചടക്കം ആവശ്യമാണെന്നു വിശ്വസി ച്ചിരുന്നു. ഔട്ടൂണിലെ ബിഷപ്പായിരിക്കെ രാജ്യാധികാരം സംബന്ധിച്ച ചില തര്‍ക്കങ്ങളില്‍ ഒരു പക്ഷം പിടിച്ചതു ലെയോഡ് ഗാരിയൂസിന് നിരവധി ശത്രുക്കളെ സൃഷ്ടിച്ചു. അദ്ദേഹം നാടുകട ത്തപ്പെട്ടു. പിന്നീട് തിരികെ ഔട്ടൂണിലെത്തിയപ്പോഴും സ്ഥിതി മാറിയിരുന്നില്ല. ലെയോഡിനു വേണ്ടി ഔട്ടൂണ്‍ നഗരം തന്നെ ആക്രമിക്കപ്പെടും എന്നു മനസിലായപ്പോള്‍ നിരപ രാധികള്‍ പീഡിപ്പിക്കപ്പെടരുത് എന്ന് കരുതി അദ്ദേഹം കീഴടങ്ങി. ലെയോഡിനെ തടവിലാക്കി പീഡനങ്ങള്‍ തുടങ്ങി. അതിക്രൂരമായ രീതിയാലാണ് ലെയോഡിനെ കൊലപ്പെടുത്തിയത്. ആദ്യം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ചുണ്ടുകള്‍ മുറിച്ചു നീക്കി, നാവ് വലിച്ചുകീറിയെടുത്തു. രണ്ടുവര്‍ഷ ത്തോളം തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ച ശേഷം ലെയോഡിനെ കഴുത്തറത്തു കൊന്നു. അന്ധരുടെ യും നേത്രരോഗികളുടെയും മധ്യസ്ഥനായാണ് ലെയോഡ് ഗാരിയൂസ് അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *