വിശുദ്ധവാര ത്രികാലജപം

വിശുദ്ധവാര ത്രികാലജപം
മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്‌വഴങ്ങി അതേ, അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി; അതിനാല്‍, ദൈവം അവിടുത്തെ ഉയര്‍ത്തി. എല്ലാ നാമത്തേയുംകാള്‍ ഉന്നതമായ നാമം അവിടുത്തേയ്ക്കു നല്‍കി. 1 സ്വര്‍ഗ്ഗ.

പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പിക്കപ്പെട്ട്‌ കുരിശില്‍ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍ പാര്‍ക്കണമെ അങ്ങയോടുകൂടി എന്നേക്കും ജീവിച്ചു വാഴുന്ന ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

(വിശുദ്ധവാര ത്രികാലജപം: വലിയബുധന്‍ സായാഹ്നം മുതല്‍ ഉയിര്‍പ്പ്‌ ഞായര്‍ വരെ ചൊല്ലേണ്ടത്‌)

Leave a Reply

Your email address will not be published. Required fields are marked *