മഹിമയ്ക്കടുത്ത ദൈവരഹസ്യങ്ങൾ

പരിശുദ്ധ ജപമാലയിലെ മഹിമയ്ക്കടുത്ത ദൈവരഹസ്യങ്ങൾ

ഒന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ പാടുപെട്ടു മരിച്ചു മൂന്നാംനാൾ എന്നേയ്ക്കും ജീവിക്കുന്നവനായി ഉയിർത്തതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങൾ പാപമാകുന്ന മരണത്തിൽ നിന്ന് നിത്യമായി ഉയിർത്തെഴുന്നേൽപ്പാൻ കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

രണ്ടാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ ഉയിർത്തു നാല്പതാം ദിവസം അനന്തമായ മഹിമപ്രതാപത്തോടുകൂടി മോക്ഷാരോഹണം ചെയ്തതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങൾ പരലോകവാഴചയെ മാത്രം ആഗ്രഹിച്ചു മോക്ഷഭാഗ്യം പ്രാപിക്കുവാൻ കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

മൂന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ ആകാശത്തിലേക്കു എഴുന്നള്ളിയതിന്റെ പത്താംനാൾ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന തന്റെ ശിഷ്യന്മാരുടെമേലും അങ്ങേമേലും പരിശുദ്ധാത്മാവിനെ യാത്രയാക്കിയതിനാൽ ഉണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങൾ പരിശുദ്ധാത്മാവിന്റെ പ്രസാദവരത്താൽ ദൈവതിരുമനസ്സുപോലെ വ്യാപാരിപ്പൻ കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

നാലാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ ഉയിർത്തെഴുന്നള്ളി കുറേക്കാലം കഴിഞ്ഞപ്പോൾ അങ്ങ് ഇഹലോകത്തിൽ നിന്നും മാലാഖമാരാൽ ആകാശ മോക്ഷത്തിലേയ്ക്കു കരേറ്റപ്പെട്ടതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങളും അങ്ങേ സഹായത്താൽ മോക്ഷത്തിൽ വന്നുചേരുവാൻ കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

അഞ്ചാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! സ്വർഗ്ഗത്തിൽ അങ്ങ് എഴുന്നള്ളിയ ഉടനെ അങ്ങേ തിരുക്കുമാരൻ അങ്ങയെ ത്രിലോക രാജ്‌ഞിയായി മുടിധരിപ്പിച്ചതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങളും മോക്ഷാനന്ദഭാഗ്യത്തിൽ അങ്ങയോടുകൂടെ സന്തതം ദൈവത്തെ സ്തുതിച്ചാനന്ദിപ്പാൻ കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

Leave a Reply

Your email address will not be published. Required fields are marked *