പരിശുദ്ധാത്മാവിനോടുള്ള ജപം

വിശുദ്ധ ദാനങ്ങൾക്കുവേണ്ടിയുള്ള പരിശുദ്ധാത്മാവിനോടുള്ള  ജപം
പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അങ്ങയുടെ പ്രകാശത്തിന്റെ കതിര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് അയക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ എഴുന്നള്ളിവരേണമേ. ആശ്വാസ ദായകാ ആത്മാവിന്റെ മാധുര്യമേ ഉഷ്ണത്തില്‍ തണുപ്പേ, അവശതയില്‍ ആലംബമേ എഴുന്നള്ളിവരണമേ.ആനന്ദപൂര്‍ണ്ണമായ പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. അങ്ങയുടെ അനുഗ്രഹം കൂടാതെ മനുഷ്യരില്‍ പാപമല്ലാതെ മറ്റൊന്നുമില്ല. മാലിന്യമുള്ളത് കഴുകണമേ. വാടിപ്പോയത് നനക്കണമേ.

രോഗമുള്ളത് സുഖപ്പെടുത്തണമേ. കടുപ്പമുള്ളത് മയപ്പെടുത്തണമേ. ആറിപ്പോയത് ചൂടാക്കണമേ. വഴിതെറ്റിപ്പോയതു നേര്‍വഴിക്കാക്കണമേ. അങ്ങില്‍ ആശ്രയിക്കുന്ന വിശ്വാസികള്‍ക്ക് അവിടുത്തെ ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കണമെ. പുണ്യയോഗ്യതയും നിത്യാനന്ദവും ഞങ്ങള്‍ക്ക് നല്‍കണമേ.   ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *