ദുഖകരമായ ദൈവരഹസ്യങ്ങൾ

പരിശുദ്ധ ജപമാലയിലെ ദുഖകരമായ ദൈവരഹസ്യങ്ങൾ

ഒന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ പൂങ്കാവനത്തിൽവച്ചു നമസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ രക്തം വിയർത്തു എന്നതിന്മേൽ ധ്യാനിക്കുന്ന ഞങ്ങൾ ഞങ്ങളുടെ പാപങ്ങളിന്മേൽ മനസ്തപിച്ചു പാപശാന്തി ലഭിപ്പാൻ കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

രണ്ടാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ കൽത്തൂണിൽ കെട്ടപ്പെട്ടു ചമ്മട്ടികളാൽ അടിക്കപെട്ടു എന്നതിന്മേൽ ധ്യാനിക്കുന്ന ഞങ്ങൾ ഞങ്ങളുടെ പാപങ്ങളാൽ ഉണ്ടാകുന്ന കഠിനശിക്ഷകളിൽ നിന്നും മനസ്താപത്താലും നല്ല വ്യാപാരത്തിലും ഒഴിഞ്ഞുമാറുവാൻ കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

മൂന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍റെ  തിരുശിരസ്സിൽ മുൾമുടി ധരിപ്പിച്ചു പരിഹാസരാജാവായിട്ട് തന്നെ സ്ഥാപിച്ചതിന്മേൽ ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലുള്ള പാപമുള്ളുകളെ മനസ്താപത്താൽ പിഴുതുകളയുവാൻ കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

നാലാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ ഈശോമിശിഹാ മരണത്തിനു വിധിക്കപ്പെട്ടു ഭാരമേറിയ സ്ലീവാമരം ചുമന്നുകൊണ്ട് ഗാഗുൽത്താമലയിലേക്കു പോകുന്നതിന്മേൽ ധ്യാനിക്കുന്ന ഞങ്ങൾ ദുഃഖമാകുന്ന സ്ലീവായെ ക്ഷമാപൂർവ്വം ചുമന്നുകൊണ്ടുതന്നെ അനുഗമിക്കുവാൻ കൃപ ചെയ്യണമേ.
1 സ്വർഗ്ഗ. 10 നന്മ.1 ത്രിത്വ.

അഞ്ചാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ ഗാഗുൽത്താമലയിൽ വച്ചു അങ്ങേ മുമ്പാകെ ഇരുമ്പാണികളാൽ കുരിശിന്മേൽ തറയ്ക്കപ്പെട്ടതിന്മേൽ ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിൽ അങ്ങേ തിരുപ്പാടുകളും അങ്ങേ വ്യാകുലതകളും പതിപ്പിച്ചരുളേണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

Leave a Reply

Your email address will not be published. Required fields are marked *