പരി. മാതാവിന്റെ ജപമാല

അതീവ ശക്തിയുള്ള പരി. മാതാവിന്റെ ജപമാല

അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങൾ അറുതിയില്ലാത്ത മഹിമ പ്രതാപത്തോടു കൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേൽ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി അമ്പത്തിമൂന്നുമണി ജപം ചെയ്യാൻ ആശിക്കുന്നു. ഈ ജപം ഭക്തിയോടുകൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ! അങ്ങ് സഹായം ചെയ്യണമേ!

വിശ്വാസപ്രമാണം 1 സ്വർഗ്ഗ.

പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമേ.  1 നന്മ.
പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട്   അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമേ.1 നന്മ.
പരിശുദ്ധാത്മാവിന്റെ  സ്നേഹഭാജനമായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളിൽ ദൈവഭക്തിയെന്ന  പുണ്യമുണ്ടായി വർദ്ധിപ്പനായിട്ട്  അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമേ. 1 നന്മ.  1 ത്രിത്വ.

തിങ്കൾ, ശനി, ദിവസങ്ങളിൽ സന്തോഷകരമായ ദൈവരഹസ്യങ്ങൾ
ചൊവ്വാ, വെള്ളി  ദിവസങ്ങളിൽ ദുഖകരമായ ദൈവരഹസ്യങ്ങൾ
ബുധൻ, ഞായർ  ദിവസങ്ങളിൽ മഹിമയ്ക്കടുത്ത ദൈവരഹസ്യങ്ങൾ
വ്യാഴാഴ്ച ദിവസം പ്രകാശത്തിന്റെ  ദൈവരഹസ്യങ്ങൾ

ജപമാല സമർപ്പണജപം
മുഖ്യദൂതനായിരിക്കുന്ന വി. മിഖായേലേ! ദൈവദൂതന്മാരായിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ!  വിശുദ്ധ റപ്പായേലേ! ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ! വിശുദ്ധ പൗലോസേ!  വിശുദ്ധ യോഹന്നാനേ! ഞങ്ങളുടെ പിതാവായ മാർ തോമാശ്ലീഹായേ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു. എങ്കിലും ഞങ്ങൾ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടി ഒന്നായിട്ട് ചേർത്തു പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കൽ ഏറ്റം വലിയ ഉപഹാരമായി കാഴ്ചവെപ്പാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയ

സർവ്വേശ്വരന്റെ  പുണ്യസമ്പൂർണ്ണയായ മാതാവേ! ഇതാ അങ്ങേപ്പക്കൽ ഞങ്ങൾ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ അപേക്ഷകൾ അങ്ങു നിരസിക്കല്ലേ. ഭാഗ്യവതിയും ആശീർവദിക്കപെട്ടവളുമായ അമ്മേ സകലയാപത്തുകളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ.
സർവ്വേശ്വരന്റെ  പരിശുദ്ധ മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം
കർത്താവേ! പൂർണ്ണഹൃദയത്തോടെ സ്രാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ തൃക്കൺപാർത്ത്‌ എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാൽ സകലശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകൾ ഒക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച്  ഞങ്ങൾക്കു കല്പിച്ചുതന്നരുളണമേ. ആമ്മേൻ.   

പരിശുദ്ധ രാജ്‌ഞി (രാജകന്യക)

പ്രാർത്ഥിക്കാം
സർവ്വശക്തനും നിത്യനുമായിരിക്കുന്ന സർവ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ  ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താലേ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിപ്പാൻ പൂർവ്വികമായി അങ്ങു നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ സ്മരിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങൾ അവരുടെ അനുഗ്രഹമുള്ള അപേക്ഷയാൽ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷപെടുവാൻ കൃപചെയ്യണമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു  ഞങ്ങൾക്കു കല്പിച്ചുതന്നരുളണമേ.  ആമ്മേൻ.

എത്രയും ദയയുള്ള മാതാവേ
മാർ യൗസേപ്പുപിതാവിനോടുള്ള ജപം

Leave a Reply

Your email address will not be published. Required fields are marked *