വി. ജെറാഡ് സഗ്രേദോ

സെപ്റ്റംബർ 24

ഹംഗറിയുടെ അപ്പസ്‌തോലനായി അറിയപ്പെടുന്ന വി. ജെറാഡ് സഗ്രേദോ പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറ്റലിയിലെ വെനീസി ലാണ് ജനിച്ചത്. ബെനഡിക്ടന്‍ സന്യാസസഭയില്‍ ചേര്‍ന്ന ജെറാ ഡിന്റെ പ്രസംഗങ്ങള്‍ ദൈവസ്‌നേഹവും എളിമയും ലയിച്ചു ചേര്‍ ന്നവയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു ദൈവിക ചൈതന്യം പ്രകടമായി കാണാമായിരുന്നു. ഉപവാസത്തോടും ദാനധര്‍മത്തോടും ചേര്‍ന്ന പ്രാര്‍ഥനയായിരുന്നു ജെറാഡിന്റെ ജീവിതവിജയത്തിന്റെ അടിസ്ഥാനം. പുരോഹിതനായ ശേഷം വെനീസിലെ ഒരു സന്യാസസഭയുടെ ചുമതല വഹിക്കുകയായിരുന്ന ജെറാഡ് വിശുദ്ധനാടുകള്‍ സന്ദര്‍ശിക്കുവാന്‍ ഒരു യാത്ര പോയി. പലസ്തീനിലേക്കുള്ള യാത്രാ മധ്യേ അദ്ദേഹം ഹംഗറിയിലൂടെ കടന്നുപോയി. അവിടെ രാജാവായിരുന്ന സ്റ്റീഫനെ പരിചയപ്പെ ട്ടു. പിന്നീട് വിശുദ്ധ പദവി ലഭിച്ച സ്റ്റീഫന്‍ ഉത്തമ ക്രൈസ്തവ വിശ്വാസിയായിരുന്നു. തന്റെ പുരോഹിതനായി സേവനമനുഷ്ഠിച്ച് കൊട്ടാരത്തില്‍ കഴിയണമെന്ന് സ്റ്റീഫന്‍ ജെറാഡിനോട് ആവശ്യപ്പെട്ടു. അദ്ദേഹം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുവെങ്കിലും ഒടുവില്‍ രാജാവിന്റെ സ്‌നേഹസമ്മര്‍ദ ത്തിനു വഴങ്ങി. രാജകുമാരനായ എമെറിക്കിനെ പഠിപ്പിക്കുക എന്ന ചുമതലയും ജെറാഡിനു ഉണ്ടായിരുന്നു. എമെറിക്കും പിന്നീട് വിശുദ്ധനായി അറിയപ്പെട്ടുവെങ്കില്‍ അതിന്റെ യഥാര്‍ഥ കാരണം ജെറാഡിന്റെ ശിഷ്യണമായിരുന്നു. സ്റ്റീഫന്‍ രാജാവിന്റെ മരണശേഷം അക്രൈസ്തവ മതങ്ങളുടെ ആക്രമണങ്ങളില്‍ വി. ജെറാഡ് കൊല്ലപ്പെട്ടു. ജെറാഡിനെ കുത്തിക്കൊന്ന ശേഷം മൃതദേഹം നദിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *