രാത്രിജപം

അനുദിന രാത്രിജപം

എന്റെ ദൈവമായ ഈശോമിശിഹായെ, ഈ ദിവസം അങ്ങ് എനിക്കു നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞാന്‍ നന്ദി പറയുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു. എന്റെ ഉറക്കവും ഈ രാത്രിയിലെ ഓരോ നിമിഷവും ഞാന്‍ അങ്ങേക്ക് കാഴ്ചവയ്ക്കുന്നു. പാപത്തില്‍ നിന്ന് എന്നെ കാത്തു സൂക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.

അങ്ങേ തിരുഹൃദയത്തിലും എന്റെ അമ്മയായ കന്യാമറിയത്തിന്റെ സംരക്ഷണയിലും ഞാന്‍ വസിക്കട്ടെ. അങ്ങേ പരിശുദ്ധ മാലാഖമാര്‍ എന്നെ സഹായിക്കുകയും സമാധാനത്തോടെ സൂക്ഷിക്കുകയും ചെയട്ടെ. അങ്ങേ അനുഗ്രഹം എന്റെമേല്‍ ഉണ്ടാകുമാറാകട്ടെ. എന്റെ കര്‍ത്താവേ ഈ രാത്രിയില്‍ പാപം കൂടാതെ എന്നെ കാത്തുപരിപാലിക്കണമേ. എന്നെ കാക്കുന്ന മാലാഖയേ, ദൈവത്തിന്റെ കൃപയാല്‍ അങ്ങേക്കെല്പിച്ചിരിക്കുന്ന എന്നെ ഈ രാത്രിയിലും കാത്തു സൂക്ഷിക്കണമേ.

ഈശോമറിയം യൗസേപ്പേ, എന്റെ ആത്മാവിനെയും ശരീരത്തെയും നിങ്ങള്‍ക്കു ഞാന്‍ കാഴ്ച വയ്ക്കുന്നു. ഒരുക്കമില്ലാതെ പെട്ടെന്നുള്ള മരണത്തില്‍ നിന്ന് എന്നെ കാത്തുരക്ഷിക്കണമേ. ആമ്മേന്‍

Leave a Reply

Your email address will not be published. Required fields are marked *