വി മാക്‌സിമില്യന്‍ കോള്‍ബെ

ആഗസ്റ്റ് 14

റഷ്യന്‍ ഭരണകാലത്ത് പോളണ്ടിലെ ഒരു ദരിദ്ര ക്രൈസ്തവ കുടുബത്തില്‍ ജനിച്ച മാര്‍സിമില്യന്റെ മാതാപിതാക്കളും യേശുവില്‍ വിശ്വസിച്ചിരുന്നവരായിരുന്നു. റഷ്യക്കാരില്‍ നിന്നുള്ള പോളണ്ടിന്റെ മോചനത്തിനു വേണ്ടി പൊരുതിയിരുന്ന സേനയിലെ അംഗമായിരുന്നു മാര്‍സിമില്യന്റെ പിതാവ് ജൂലിയസ്. അദ്ദേഹം മതഗ്രന്ഥങ്ങളുടെ ഒരു പുസ്തശാല നടത്തിയിരുന്നു. അവിടെ നിന്നുള്ള വായിച്ച പുസ്തകങ്ങളാണ് മാക്‌സിമില്യന്റെ വിശ്വാസജീവിതത്തെ വളര്‍ത്തിയത്. 12 വയസള്ളപ്പോള്‍ ഒരിക്കല്‍ വി.കുര്‍ബാനയുടെ മധ്യ പരിശുദ്ധ കന്യാമറിയം മാക്‌സിമില്യനു പ്രത്യക്ഷപ്പെട്ടുവെന്നും തന്റെ ജീവിതം യേശുവിനു വേണ്ടി നീക്കിവയ്ക്കുമെന്ന് അദ്ദേഹം അന്നു ശപഥം ചെയ്തുവെന്നും വിശ്വസിക്കപ്പെടുന്നു. റഷ്യന്‍ സൈന്യം പിടികൂടി തൂക്കിലേറ്റിയവരില്‍ ഒരാളായിരുന്നു മാക്‌സിമില്യന്റെ പിതാവ്. ജൂലിയസി ന്റെ മരണത്തെത്തുടര്‍ന്ന് ആ കുടുംബത്തിന്റെ വിശ്വാസം കൂടുതല്‍ ശക്തിപ്പെട്ടു. അമ്മ മരിയാന യും സഹോദരന്‍ അല്‍ഫോന്‍സും ക്രൈസ്തവസമൂഹങ്ങളുടെ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു. 1918ല്‍ മാക്‌സിമില്യന്‍ വൈദികപട്ടം സ്വീകരിച്ചു. കന്യാമറിയത്തോടുള്ള തന്റെ തീവ്രമായ ഭക്തി തിരിച്ചറിഞ്ഞ് അദ്ദേഹം മരിയന്‍ സേന എന്നൊരു പുതിയ സന്യാസസമൂഹം രൂപപ്പെടുത്തിയെടു ക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളില്‍ മാക്‌സിമില്യന്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം കേരളത്തിലുമെത്തി. കൊച്ചിയിലും മലബാറിലും പല സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. രോഗികളെ ശുശ്രൂഷിക്കുവാനും പാവപ്പെട്ടവരെ സഹായിക്കുവാനും സദാ അദ്ദേഹം ഓടിനടന്നു. ക്ഷയരോഗികളെ സംരക്ഷിക്കുന്നതിനു വേണ്ടി പ്രത്യേക കൂട്ടായ്മ തന്നെ അദ്ദേഹം വളര്‍ത്തിയെടുത്തു. രണ്ടാം ലോക മഹായുദ്ധ സമയത്തു പോളണ്ടില്‍ വച്ച് മാക്‌സിമില്യന്‍ നാസി പട്ടാളക്കാരുടെ പിടിയിലായി. ഔഷ്റ്റ്‌സ്‌വിച്ച് എന്ന കുപ്രസിദ്ധ തടങ്കല്‍പാളയത്തില്‍ അടയ്ക്കപ്പെട്ട മാക്‌സിമില്യന്‍ 1941 വരെ അവിടെ കഴിഞ്ഞു. ജയിലില്‍ നിന്നു ചില തടവുകാര്‍ രക്ഷപ്പെട്ടപ്പോള്‍ ഒരാള്‍ മറ്റൊരാളുടെ ചുമതല വഹിക്കുക എന്ന തീരുമാനം ജയില്‍ അധികാരികള്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സീസ് എന്നു പേരായ ഒരു യുവാവ് അദ്ദേഹത്തിനൊപ്പം ജയിലിലുണ്ടായിരുന്നു. വിവാഹി തനും രണ്ടു പിഞ്ചു കുട്ടികളുടെ പിതാവുമായിരുന്നു. ഇയാളെ മരണത്തില്‍ നിന്നു രക്ഷിക്കുന്ന തിനു വേണ്ടി മാക്‌സിമില്യന്‍ മരണം സ്വീകരിക്കാന്‍ തയാറായി. 1982ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ വി മാക്‌സിമില്യന്‍ കോള്‍ബെയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *