വി. വെറോനിക്കാ ജൂലിയാനി

ജൂലൈ 9

‘നിങ്ങളില്‍ രണ്ട് ഉടുപ്പുള്ളവന്‍ ഒന്ന്, ഇല്ലാത്തവന് കൊടുക്കട്ടെ,’ എന്നാണ് യേശു പഠിപ്പിച്ചത്. എന്നാല്‍ തനിക്ക് അധികമായി ഉള്ളതല്ല, തന്റെ സമ്പാദ്യം മുഴുവനും ദരിദ്രര്‍ക്ക് നല്‍കുവാന്‍ തയാറായ വിശുദ്ധയാണ് വെറോനിക്കാ ജൂലിയാനി. ഇറ്റലിയിലാണ് വെറോനിക്കാ ജനിച്ചത്. ബാല്യകാലം മുതല്‍ തന്നെ യേശുവിനെ തന്റെ മണവാളനായി അവള്‍ പ്രതിഷ്ഠിച്ചു. യേശുവിന്റെ പീഡാനുഭ വം പ്രത്യേകമായി ധ്യാനിക്കുവാനും പരിശുദ്ധമാതാവിനോട് നിരന്തരം പ്രാര്‍ഥിക്കുവാനും വെറോനിക്ക പ്രത്യേകം താത്പര്യമെടുത്തിരുന്നു. വിവാഹപ്രായമെത്തിയപ്പോള്‍ വെറോനിക്കയുടെ പിതാവ് അവള്‍ക്കു വിവാഹാലോചനകള്‍ കൊണ്ടുവന്നു. എന്നാല്‍, യേശുവിന്റെ മണവാട്ടിയാകാനുള്ള തന്റെ തീരുമാനത്തില്‍ മാറ്റമില്ലെ ïന്നാണ് അവള്‍ പറഞ്ഞത്. പിതാവ് നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അവള്‍ യേശുവിനോട് പ്രാര്‍ഥിച്ചു. വൈകാതെ, വെറോനിക്കയ്ക്ക് രോഗങ്ങള്‍ ബാധിച്ചു. വിവാഹം കഴിക്കാന്‍ പറ്റാത്ത അവസ്ഥയായി. വെറോനിക്കയുടെ വിശ്വാസം മനസിലാക്കിയ പിതാവ് അവളെ കന്യാസ്ത്രീ യാകാന്‍ അനുവദിച്ചു. ക്ലാരസഭയിലാണ് വെറോനിക്ക ചേര്‍ന്നത്. അവളുടെ വിശുദ്ധജീവിതം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ബിഷപ്പ് മഠത്തിന്റെ സുപ്പീരിയറിനോട് പറഞ്ഞു. ”വെറോനിക്കയെ ശ്രദ്ധിച്ചുകൊള്ളുക. ഇവള്‍ ഒരു വലിയ വിശുദ്ധയാകും.” യേശു കുരിശും വഹിച്ചുകൊണ്ടു നീങ്ങുന്നതിന്റെ ദര്‍ശനങ്ങള്‍ പലതവണ അവള്‍ക്കുണ്ടായി. യേശുവിന്റെ പഞ്ചക്ഷതങ്ങളും മുള്‍കീരീടം അണിഞ്ഞതിന്റെ മുറിവുകളും വി. വെറോനിക്കയ്ക്കുമുണ്ടായിരുന്നു. ഇത് ഒരു രോഗമാണോ എന്നറിയാന്‍ പല ചികിത്സകളും പരീക്ഷണങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. അസാധാരണ രോഗം എന്ന് ഡോക്ടര്‍ഫമാര്‍ വിധിയെഴുതി. 67 വയസുള്ളപ്പോള്‍ അപോലെക്‌സി എന്ന രോഗം ബാധിച്ച് വി. വെറോനിക്കാ ജൂലിയാനി മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *