വി. കോണ്‍റാഡ്

ഏപ്രിൽ 21

ഒരു കര്‍ഷകകുടുംബത്തില്‍ ഒന്‍പതു മക്കളില്‍ ഇളയവനായി ജനിച്ച ജോഹാനാണ് പിന്നീട് കോണ്‍റാഡ് എന്ന പേര് സ്വീകരിച്ചു വൈദികനായി വിശുദ്ധ ജീവിതത്തിലൂടെ ലോകത്തിനു മാതൃകയായത്. ജോഹാന് 14 വയസുള്ളപ്പോള്‍ അമ്മ മരിച്ചു. അമ്മയുടെ മരണത്തോടെ ജോഹാന്‍ ആത്മീയമായ മാറ്റങ്ങള്‍ക്കു വിധേയനായി. എപ്പോഴും പ്രാര്‍ഥനയിലും ഉപവാസത്തിലും കഴിയാന്‍ ആഗ്രഹിച്ച ജോഹാന്‍ ആ പ്രദേശത്തുള്ള ദേവാലയങ്ങളിലെയെല്ലാം നിത്യസന്ദര്‍ ശകനായിരുന്നു. വി. കുര്‍ബാനയില്‍ പങ്കെടുക്കാനായി സൂര്യോദയത്തിനു മുന്‍പു തന്നെ ദേവാല യത്തിന്റെ വാതില്‍ക്കല്‍ കാത്തുനിന്നിരുന്ന ജോഹാന്‍ നാട്ടുകാര്‍ക്കെല്ലാം കൗതുകമായിരുന്നു. 31 വയസില്‍ കപ്യൂച്ച്യന്‍ സഭയില്‍ ചേര്‍ന്നപ്പോള്‍ ജോഹാന്‍ കോണ്‍റാഡ് എന്ന പേരു സ്വീകരിച്ചു. നാല്‍പതു വര്‍ഷത്തോളം ഒരു ചുമടെടുപ്പുകാരനെ പോലെയാണ് വി. കോണ്‍റാഡ് ജീവിച്ചത്. ഒട്ടേറെ തീര്‍ഥാടകരെത്തുമായിരുന്നു പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലുള്ള ഒരു ദേവാലയത്തിലാ യിരുന്നു അദ്ദേഹത്തിന്റെ പ്രേഷിതപ്രവര്‍ത്തനം. രോഗികളെ ശുശ്രൂഷിക്കു ന്നതില്‍ ആനന്ദം കണ്ടെത്തിയ കോണ്‍റാഡ് തീര്‍ഥാടകരായെത്തുന്ന രോഗികളെ ചുമന്നുകൊണ്ട് ദേവാലയ ത്തിലേക്കു പോകുമായിരുന്നു. ആ നാട്ടിലുള്ള കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസവും മതപരിശീലനവും നല്‍കുകയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഇഷ്ടം. ” എനിക്കു ഒരു ആത്മീയ ജീവിതം നയിക്കാനുള്ള ഭാഗ്യം നല്‍കിയതിനു ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. ഇത്രയും സന്തോഷകരവും സുഖകരവുമായ മറ്റൊരു പ്രവര്‍ത്തിയില്ല”- കോണ്‍റാഡ് എപ്പോഴും ഇങ്ങനെ പറയുമായിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ അദ്ഭുതങ്ങള്‍ കോണ്‍റാഡിലൂടെ ദൈവം പ്രവര്‍ത്തിച്ചു. പല കാര്യങ്ങളും അദ്ദേഹം മുന്‍കൂട്ടി പ്രവചിച്ചു. ആളുകളുടെ മനസ് വായിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും ഏറെ പ്രസിദ്ധമായിരുന്നു. രോഗബാധിതനായി 76-ാം വയസിലാണ് അദ്ദേഹം മരിച്ചത്. മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം മറ്റു ചുമതലകളെല്ലാം ഒഴിഞ്ഞ് തന്റെ കിടക്കയില്‍ പോയി മരണം കാത്തുകിടന്നു. കുട്ടികള്‍ അദ്ദേഹത്തിന്റെ ചുറ്റും നിന്നു ജപമാല ചൊല്ലി. മൂന്നാം ദിവസം അദ്ദേഹം മരിച്ചു. 1934 പോപ് പയസ് പതിനൊന്നാമന്‍ കോണ്‍റാഡിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *