വി. ഗ്ലാഡിസ്

മാർച്ച് 29

ആര്‍തര്‍ ചക്രവര്‍ത്തിയുടെ കാലത്ത് വെയില്‍സിലെ ബ്രക്‌നോക്കിന്റെ രാജാവായിരുന്ന ബ്രിച്ചാന്റെ മകളായിരുന്നു വി. ഗ്ലാഡിസ്. ഗുണ്ടാത്തലവനായിരുന്ന ഗുണ്ടെലെസും ഗ്‌ളാഡിസും പ്രണയബദ്ധരായിരുന്നു. എന്നാല്‍ ബ്രിച്ചാന് ഇത് ഇഷ്ടമായിരുന്നില്ല. ഗ്ലാഡിസിനെ സ്വന്തമാക്കുന്നതിനു വേണ്ടി ഗുണ്ടെലസ് തന്റെ 300 അംഗ സംഘവുമായി ബ്രിച്ചാനെ ആക്രമിച്ചു. എന്നാല്‍ ഗുണ്ടെലെസിനൊപ്പ മുണ്ടായിരുന്നവരില്‍ 200 പേരും കൊല്ലപ്പെട്ടു. ഗുണ്ടെലെസ് പരാജയപ്പെട്ടു. പക്ഷേ, ആരുമറിയാതെ ഗുണ്ടെലെസ് ഗ്ലാഡിസിനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചു. ദൈവത്തില്‍ നിന്നകന്നു പാപങ്ങളില്‍ മുഴുകിയാണിവര്‍ ജീവിച്ചത്. എന്നാല്‍ ഇവരുടെ മകന്‍ കാഡോക് ദൈവികമാര്‍ഗത്തില്‍ നീങ്ങി പുരോഹിതനായി മാറി. കാഡോകിന്റെ ഉപദേശത്തെ തുടര്‍ന്ന്, മാനസാന്തരപ്പെട്ട ഗ്ലാഡിസും ഗുണ്ടെലെസും തെറ്റുകള്‍ തിരുത്തി ദൈവത്തിലേക്കു മടങ്ങിവന്നു. ദൈവവിളിയെ തുടര്‍ന്നു ലൗകിക ജീവിതം ഉപേക്ഷിച്ച് ഗ്ലാഡിസ് സന്യാസി നിയായി മാറി. ഗുണ്ടെലെസും സന്യാസജീവിതം തുടങ്ങി. പ്രേഷിത പ്രവര്‍ത്തനവും കാരുണ്യ പ്രവര്‍ത്തികളും വഴി ചെയ്തു പോയ തെറ്റുകള്‍ക്കു ഇവര്‍ മാപ്പിരന്നു. ഗ്ലാഡിസ്, ഭര്‍ത്താവ് ഗുണ്ടെലെസ്, മകന്‍ കാഡോക് എന്നീ മുന്നു പേരും അവരുടെ ജീവിതം കൊണ്ടു തന്നെ വിശുദ്ധരായി മാറി.

Leave a Reply

Your email address will not be published. Required fields are marked *