വി. നിക്കോളാസ് ഓഫ് ഫ്ലൂ

മാർച്ച് 21

ഇന്ന്, സാർവത്രിക സഭ വി.നിക്കോളാസ്ഓഫ് ഫ്ലൂവിന്റെ തിരുന്നാൾ ആഘോഷിക്കുന്നു. തന്റെ ജീവിതകാലത്ത് അദ്ദേഹത്തിന് പത്തു കുട്ടികളുണ്ടായിരുന്നു. 

1417 ൽ സ്വിറ്റ്സർലൻഡിലെ ലൂസെർൻ തടാകത്തിന് സമീപമാണ് നിക്കോളാസ് ജനിച്ചത്. ഒരു ഭർത്താവും പിതാവും എന്ന നിലയിലുള്ള കടമകൾക്കു പുറമേ, നിക്കോളാസ് തന്റെ കഴിവുകളും സമയവും നിസ്വാർത്ഥമായി സമൂഹത്തിന് സംഭാവന ചെയ്യുകയും എല്ലാവർക്കും മികച്ച ജീവിതമാതൃക നൽകാൻ എല്ലായ്പ്പോഴും പരിശ്രമിക്കുകയും ചെയ്തു.

കർത്താവുമായി ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിനായി തന്റെ സ്വകാര്യജീവിതത്തിന്റെ ഭൂരിഭാഗവും നീക്കിവയ്ക്കാനും വിശുദ്ധന് കഴിഞ്ഞു. കർശനമായ നോമ്പനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിന് ധ്യാനാത്മക പ്രാർത്ഥനയിൽ ധാരാളം സമയം ചെലവഴിച്ചു.

1467 ൽ, 50 വയസ്സുള്ളപ്പോൾ, ലോകത്തിൽ നിന്ന് വിരമിച്ച് ഒരു സന്യാസിയാകാൻ നിക്കോളാസിനു ഉൾവിളിയുണ്ടായി. ഭാര്യയും മക്കളും അതിനു അനുവാദവും നൽകി. ഏതാനും മൈൽ അകലെയുള്ള ഒരു സന്യാസിമഠത്തിൽ താമസിക്കാനായി അദ്ദേഹം വീട് വിട്ടു. ഒരു സന്യാസിയായി താമസിക്കുമ്പോൾ, നിക്കോളാസ് തന്റെ വ്യക്തിപരമായ വിശുദ്ധിക്ക് പ്രശസ്തി നേടി. പലരും അവന്റെ പ്രാർത്ഥനയും ആത്മീയ ഉപദേശവും അഭ്യർത്ഥിക്കാൻ അദ്ദേഹത്തെ തേടിയെത്തി.

13 വർഷം നിക്കോളാസ് ഒരു സന്യാസിയുടെ ശാന്തമായ ജീവിതം നയിച്ചു. എന്നിരുന്നാലും, 1481 ൽ, സ്റ്റാൻസിലെ സ്വിസ് കോൺഫെഡറേറ്റുകളുടെ പ്രതിനിധികൾ തമ്മിൽ ഒരു തർക്കം ഉടലെടുത്തു, ഒരു ആഭ്യന്തരയുദ്ധം ആസന്നമായി. തർക്കം പരിഹരിക്കാൻ ആളുകൾ നിക്കോളസിനോട് ആവശ്യപ്പെട്ടു, അതിനുവേണ്ടി അദ്ദേഹം നിരവധി നിർദ്ദേശങ്ങൾ തയ്യാറാക്കി.

നിക്കോളാസിന്റെ പ്രവർത്തനം ആഭ്യന്തരയുദ്ധത്തെ തടയുകയും സ്വിറ്റ്സർലൻഡ് രാജ്യത്തെ ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, ഒരു യഥാർത്ഥ സന്യാസി എന്ന നിലയിൽ, തർക്കം പരിഹരിച്ച ശേഷം അദ്ദേഹം തന്റെ സന്യാസിമഠത്തിലേക്ക് മടങ്ങി.

ആറുവർഷത്തിനുശേഷം 1487 മാർച്ച് 21 ന് ഭാര്യയും മക്കളുടെയും സാന്നിധ്യത്തിൽ വി. നിക്കോളാസ് ഓഫ് ഫ്ലൂ മരണമടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *